'കമ്മ്യൂണിസ്റ്റുകളെ ലോകവും കോണ്‍ഗ്രസിനെ രാജ്യവും നിരാകരിച്ചു; പിഎഫ്ഐയെ നിരോധിച്ചത് കേരളത്തെ രക്ഷിക്കാനെന്ന് അമിത് ഷാ
തൃശ്ശൂര്‍: കേരളത്തില്‍ തമ്മിലടിക്കുന്നവര്‍ ത്രിപുരയില്‍ ഒന്നിച്ചപ്പോള്‍ ജനം തെരഞ്ഞെടുത്തത് ബി.ജെ.പിയെയാണെന്ന് അമിത് ഷാ. തൃശ്ശൂതൃശ്ശൂരിലെ തേക്കിന്‍കാട് മൈതാനത്ത് നടന്ന ബി.ജെ.പിയുടെ പൊതുയോഗത്തിലാണ് സംസ്ഥാന സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചത്.
കേരളത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് മോദി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന് വേണ്ടി കേന്ദ്രം അനുവദിച്ച തുകയുടെ കണക്കുകള്‍ എണ്ണിപറഞ്ഞ അമിത് ഷാ, കോണ്‍ഗ്രസും സി.പി.എമ്മും ഇത് ചെയ്യില്ലെന്നും അവര്‍ വോട്ട് ബാങ്കിന് പിന്നിലാണെന്നും കുറ്റപ്പെടുത്തി. 24 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ തുടക്കമാണ് ഇന്നത്തെ റാലിയെന്നും കഴിഞ്ഞ 9 കൊല്ലം കൊണ്ട് മോദി രാജ്യത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു.
യുപിഎ കാലത്ത് പാക് തീവ്രവാദികള്‍ അക്രമം നടത്തിയാലും വോട്ട് ബാങ്കിനായി സര്‍ക്കാര്‍ മിണ്ടാതിരുന്നിരുന്നു. എന്നാല്‍ മോദിയുടെ കാലത്ത് തീവ്രവാദികളുടെ വീട്ടില്‍ കയറിയും തിരിച്ചടി നല്കി. കമ്യൂണിസ്റ്റിനെ ലോകവും കോണ്‍ഗ്രസിനെ രാജ്യവും നിരാകരിച്ചിരിക്കുകയാണ്. കേരളത്തില്‍ പരസ്പരം തല്ലുന്നവര് തൃപുരയില്‍ ഒന്നിച്ചു. രാഹുല്‍ ഗാന്ധിയോട് പറയാനുള്ളത് എത്രത്തോളം മോദിയെ എതിര്‍ക്കുന്നോ അത്രത്തോളം മോദി ശക്തനാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."