പെരുന്നാള്‍ നിറവില്‍ പ്രഭാകരന്
പെരുന്നാളാഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമുസ്ലിംകള്‍. കൂടെ വളാഞ്ചേരിയിലെ പ്രഭാകരനും. ഇത് മുസ്്ലിം സഹോദരങ്ങളോടുള്ള ഐക്യപ്പെടല്‍ മാത്രമല്ല. 30 നോമ്പും പൂര്‍ത്തിയാക്കിയാണ് പ്രഭാകരന് കുടുംബത്തോടൊപ്പം പെരുന്നാളാഘോഷിക്കുത്. കഴിഞ്ഞ 34 വര്‍ഷമായി റമദാന് വ്രതം ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. നോമ്പെടുക്കുക മാത്രമല്ല ഇഫ്ത്താര്‍ വിരുന്ന്നടത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യും. മുസ്ലിം പേരുകാരായ ചിലരെങ്കിലും നോമ്പെടുക്കാതെ നിസ്കാരവും സകാത്തുമില്ലാതെ ജീവിക്കുമ്പോഴാണിത്.
പെരുന്നാളായാല്‍ പ്രഭാകരന്റെ വീട്ടില്‍ മുസ്്ലിം വീടുകളിലെപോലെ ആഘോഷമാണ്. അര്‍ഹരായ ആളുകളെ കണ്ടെത്തി സകാത്ത് നല്കുന്ന പ്രഭാകരന് പെരുന്നാള്‍ ദിവസം കുടുംബത്തോടൊപ്പം ചിക്കന്‍ ബിരിയാണി കഴിച്ച് ഒരുമാസത്തെ വ്രതശുദ്ധിയെ അലങ്കരിക്കും. പെരുാള്‍ ദിവസം രാവിലെ 9 മണിക്ക് മുമ്പായി പതിഞ്ചോളം വീടുകള്‍ പ്രഭാകരന് സന്ദര്‍ശിക്കും. എല്ലാവര്ക്കും കൈത്തപ്പവും പായസവും നല്‍കാനും മറക്കില്ല. കഴിഞ്ഞ 9 വര്‍ഷമായി ഈ ചീര്ണി പ്രഭാകരന് മുടക്കിയിട്ടില്ല.
എല്ലാവര്ക്കും കൈത്തപ്പവും പായസവും നല്‍കാനും മറക്കില്ല. കഴിഞ്ഞ 9 വര്‍ഷമായി ഈ ചീര്ണി പ്രഭാകരന് മുടക്കിയിട്ടില്ല. പുതുവസ്ത്രമണിഞ്ഞ് അത്തറും പൂശിയാണ് പെരുന്നാള്‍ ദിനം പ്രഭാകരന് അയല്പക്കങ്ങളില് സന്ദര്‍ശനം നടത്തുക. ഭാര്യ ഉഷയും മക്കളായ നവ്യയും നവനീതും അച്ഛന് പിന്തുണയുമായുണ്ട്. മുസ്്ലിം കുടുംബങ്ങളിലേതെന്ന പോലെ പെരുന്നാളാഘോഷിക്കുന്ന പ്രഭാകരന്റെ കുടുംബം നാട്ടുകാര്‍ക്ക് ഒരു വിസ്മയമാണ്.
വളാഞ്ചേരിയില്‍ ഹാര്ഡ്വെയര് ഷോപ്പ് നടത്തുന്ന പ്രഭാകരന് 34 വര്‍ഷത്തിനിടെ അഞ്ചോ ആറോ നോമ്പ് മാത്രമാണ് നഷ്ടമായിട്ടുള്ളത്. തുടക്കകാലത്ത് വീട്ടുകാരും ബന്ധുക്കളുമൊക്കെ കരുതിയത് കൗതുകത്തിന് നോമ്പെടുക്കുന്നത് കുറച്ചുകഴിഞ്ഞാല്‍ അവസാനിക്കുമെന്നാണ്. പക്ഷെ പ്രഭാകരന്റെ നോമ്പിനോടുള്ള പ്രണയം അവരെ അമ്പരപ്പിക്കുകയായിരുന്നു. നോമ്പ് വെറുമൊരു പട്ടിണി കിടക്കലല്ലെന്ന് തിരിച്ചറിയുന്ന ആര്‍ക്കും നോമ്പിനോട് വല്ലാത്തൊരു പ്രണയം തോന്നുമെന്ന് പ്രഭാകരന് പറയുന്നു.
1988ലാണ് പ്രഭാകരന് ആദ്യമായി നോമ്പെടുത്തു തുടങ്ങുന്നത്. ഒരു സുഹൃത്തുമായി ഇക്കാര്യം സംസാരിച്ചു. മൂന്നോ നാലോ ദിവസം നോമ്പെടുക്കാം. എന്നിട്ട് എങ്ങനെയുണ്ടെന്നു നോക്കാമെന്നു പറഞ്ഞാണ് തുടങ്ങിയത്. പിന്നീട് എല്ലാ റമദാനിലും നോമ്പെടുക്കുന്നത് പതിവാക്കി.
മനസും ശരീരവും ശുദ്ധീകരിച്ചു പുതിയൊരു അനുഭൂതിയാണ് വ്രതം നല്‍കുന്നതെന്ന് പ്രഭാകരന് പറയുന്നു.
റമദാന് വ്രതം നല്കുന്ന അനുഭൂതി ചെറുതല്ല. വിശപ്പും ദാഹവുമെല്ലാം മനസിലാക്കാനുള്ള അവസരമാണിത്. നോമ്പ് തുറക്കുമ്പോള്‍ ലഘുഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ. മിക്കപ്പോഴും അത് സസ്യാഹാരം മാത്രമാകും. വരുംകാലങ്ങളിലും ഒരുദിവസം പോലും ഒഴിവാക്കാതെ റമദാന് വ്രതമെടുക്കുമെന്നും പെരുന്നാള്‍ ആഘോഷിക്കുമെന്നുമാണ് പ്രഭാകരന് പറയുന്നത്.
പതിവു പോലെ ഇത്തവണയും പ്രഭാകരന് സ്വന്തം വീട്ടില്‍ ഇഫ്താര്‍ വിരുന്നു നടത്തി. മുനവ്വറലി ശിഹാബ് തങ്ങള്‍, കക്കാട് മുഹമ്മദ് ഫൈസി, എം.എല്‍.എമാരായ കെ.ടി ജലീല്‍, ആബിദ് ഹുസൈന് തങ്ങള്‍, സംവിധായകന് സക്കരിയ്യ, എഴുത്തുകാരന് പി. സുരേന്ദ്രന് തുടങ്ങിയ പ്രമുഖരും ധാരാളം നാട്ടുകാരും ഇഫ്താറില്‍ പങ്കെടുത്തു.
മഗ്രിബ് നിസ്കാരം പ്രഭാകരന്റെ വീട്ടില്‍ തന്നെയായിരുന്നു. പ്രഭാകരനും കുടുംബവും വിരിച്ച പായയില്‍ വിശ്വാസികള്‍ നിസ്കാരം നടത്തി. ഈ മനുഷ്യന് ഒരു നാടിന് മാത്രമല്ല, സ്നേഹവും കരുണയും മുഖമുദ്രയാക്കിയ ഒരു മതത്തിന് തന്നെ അഭിമാനമാവുകയായിരുന്നു. ചെഗുവേര കള്‍ച്ചറല്‍ ഫോറത്തിന്റെ കീഴില്‍ സാമൂഹ്യ പ്രവര്‍ത്തനരംഗത്തും പ്രഭാകരന് സജീവമായുണ്ട്.
ആയുസിന്റെ കിതാബിലെ ഓരോ ഏടുകളിലും പ്രഭാകരന് തുന്നിച്ചേര്‍ക്കുന്ന നോമ്പിന്റെ മയില്പ്പീലികളും പെരുന്നാളിന്റെ മൈലാഞ്ചിച്ചോപ്പും സൂക്ഷിച്ചുവയ്ക്കുന്ന സ്നേഹമുള്ള ഒരു കുടുംബം കൂട്ടിനുണ്ട്. അതാണ് പ്രഭാകരന്റെ വിജയത്തിന്റെയും സന്തോഷത്തിന്റെയും താക്കോല്‍. നോമ്പിന്റെ പൂര്‍ണത പെരുന്നാളിലൂടെയാണെന്ന് അനുഭവത്തിലൂടെയാണ് പ്രഭാകരന് തിരിച്ചറിഞ്ഞത്. അത്തറ് മണക്കുന്ന പെരുന്നാള്‍ രാവില്‍ പ്രഭാകരന്റെ വീടിന് മൈലാഞ്ചിച്ചോപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."