ഓര്‍ത്തെടുക്കാന്‍ അവര്‍ 35 വര്‍ഷത്തിനു ശേഷം ഒത്തുകൂടി; 50കാരിയായ വീട്ടമ്മ പഴയ പത്താം ക്ലാസ് കാമുകനൊപ്പം കൂടി
തൊടുപുഴ: പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ചവര്‍ തമ്മില്‍ 35 വര്‍ഷത്തിനു ശേഷം ഒന്നു ചേര്‍ന്നപ്പോള്‍ പഴയ പ്രണയവും പുതുക്കി. തുടര്‍ന്ന് കരിമണ്ണൂര്‍ സ്വദേശിനിയായ 50കാരിയായ വീട്ടമ്മ പഴയ പത്താം ക്ലാസ് കാമുകനൊപ്പം ഇറങ്ങിപ്പോയി. മൂന്നു മക്കളുടെ അമ്മയായ ഇവരുടെ സ്വന്തം വീട് മൂവാറ്റുപുഴയിലാണ്. മൂന്ന് ആഴ്ച മുമ്പ് മൂവാറ്റുപുഴയില്‍ വച്ചായിരുന്നു പഴയ സഹപാഠികളുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചത്. വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയായിരുന്നു ഒത്തുചേരല്‍.
നാലു ദിവസം മുമ്പാണ് കോട്ടക്കവലയില്‍ നിന്നും വീട്ടമ്മയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ ഇവരുടെ സഹപാഠിയായ ആളെ കാണാനില്ലെന്ന് മൂവാറ്റുപുഴ പൊലീസിലും പരാതി ലഭിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇന്നലെ ഇരുവരും പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മൂവാറ്റുപുഴ എസ്.എച്ച്.ഒ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരിമണ്ണൂര്‍ പൊലീസ് സ്ഥലത്തെത്തി വീട്ടമ്മയെ കൂട്ടിക്കൊണ്ടു വന്നു. ഇവരെ അടിമാലി കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."