മരുന്ന്
പാര്‍വതി നഗരത്തിലെ തിരക്കുള്ള ഒരു ജനറല്‍ പ്രാക്ടീഷനറാണ്. എം.ബി.ബി.എസ് കഴിഞ്ഞ് പോസ്റ്റ് ഗ്രാജ്വേഷനൊന്നും പോകാന്‍ കഴിഞ്ഞില്ല. യുവ ആര്‍കിടെക്റ്റ് രാജനുമായുള്ള വിവാഹം ദ്രുതഗതിയില്‍ അച്ഛന്‍ നടത്തി. പിന്നീടുള്ള കാലം രാജന്റെ തിരക്കുപിടിച്ച യാത്രയോടൊപ്പം കൂടി. പഠിച്ചത് മറക്കാതിരിക്കാന്‍ നഗരത്തില്‍ ഒരു ചെറു ക്ലിനിക്.
മകളുണ്ടാകാന്‍ കുറച്ചു വൈകി. അതിന് കാരണം രാജന്റെ തിരക്കേറിയ ജീവിതം തന്നെ. ആതിരമോള്‍ക്ക് ഇന്ന് പത്തു വയസ്. രാവിലെ സ്‌കൂളില്‍ പോകാന്‍നേരം അവളെയൊന്ന് കണ്ടാലായി. രാത്രി എന്തായാലും കണ്ടിരിക്കും. മിക്കവാറും അത് ഉറങ്ങുന്ന ആതിരയെ ആയിരിക്കും. തിരക്കിനിടയില്‍ മകളെ ശ്രദ്ധിക്കാന്‍ കഴിയാത്തതില്‍ പാര്‍വതിക്ക് കുറ്റബോധമുണ്ട്.
അവള്‍ ഇടയ്ക്കിടെ രാജനോട് ഈ പരാതി ബോധിപ്പിക്കുമെങ്കിലും രാജന്‍ ചിരിച്ചുകൊണ്ട് പറയുന്ന സ്ഥിരം മറുപടി ഇതായിരുന്നു: 'എടീ ഈ ന്യൂജന്‍ കുട്ടികള്‍ നമ്മെപ്പൊലെയല്ല. കാര്യവിവരമുള്ളവരാണ്. നമ്മേക്കാള്‍ നൂറ് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നവര്‍. നീ മോളെ ശ്രദ്ധിച്ചിട്ടുണ്ടോ? വളരെ അപൂര്‍വമായേ സംസാരിക്കാറുള്ളൂ. വിവേകശാലികളുടെ ലക്ഷണമാണത്.''
പാര്‍വതി മറുപടി പറഞ്ഞു: ''ഉവ്വ ഉവ്വ. അടുത്ത വീട്ടിലെ ഗംഗാധരന്‍ ചേട്ടനും ചേച്ചിക്കും പെണ്‍കുട്ടികള്‍ ഇല്ലാതെ പോയതുകൊണ്ട് നമ്മളൊന്നും അറിയുന്നില്ല. ആകെ കൂടിയുള്ള മകനാണെങ്കില്‍ നാച്ചുറല്‍ ഫോട്ടോഗ്രാഫറും.''
''നീ കിടന്നുറങ്ങ് പാറൂ. രാവിലെ ഒരു ക്ലയിന്റ് മീറ്റിങ് ഉണ്ട്.''
ഒരു പ്രഭാതം. ക്ലിനിക്കില്‍ ഒരുവിധം തിരക്കുണ്ട്. പാര്‍വതിയുടെ മൊബൈല്‍ റിങ് ചെയ്യുന്നു. തിരക്കിനിടയില്‍ അവള്‍ ഫോണെടുത്തു. മറുതലയ്ക്കല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണ്.
''മാഡം ഒന്ന് സ്‌കൂള്‍ വരെ വരണം. കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നു.''
''അയ്യോ, ഞാന്‍ മൂന്നാലുദിവസം വലിയ തിരക്കിലാണ്. നെക്സ്റ്റ് മണ്‍ഡെ തീര്‍ച്ചയായും വരാം.''
''സോറി മാഡം, നിങ്ങള്‍ ഇന്ന് തന്നെ വന്നേ പറ്റൂ.''
ഫോണ്‍ കട്ടായി.
പാര്‍വതിയില്‍ എന്തോ ആശങ്ക നിഴലിച്ചു. അവള്‍ രാജനെ വിളിച്ച് കാര്യം പറഞ്ഞു. രാജന്‍ പുച്ഛത്തോടെ പറഞ്ഞു: ''ഇത് ഡൊണേഷന് വേണ്ടിയുള്ള പരിപാടിയാണ്. ഒരു പത്തോ പതിനഞ്ചോ കൊടുത്തു തുലക്ക്.''
പാര്‍വതി വീണ്ടും സ്‌കൂളിലെ നമ്പറിലേക്ക് വിളിച്ചു. പക്ഷെ ആ നമ്പര്‍ അപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. മനസ്സില്‍ എന്തോ ഒരു പ്രയാസം പോലെ. പാര്‍വതി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. സ്‌കൂളില്‍ ചെന്ന് പ്രധാനാധ്യാപികയെ കണ്ടു.
അവര്‍ പാര്‍വതിയോട് പറഞ്ഞു: ''ആതിരയെ നിങ്ങള്‍ ഉടന്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ കാണിക്കണം.''
പാര്‍വതി ചിരിച്ചു. ''ഈ സ്‌കൂളിലെ ഏറ്റവും ബ്രില്യന്റ് സ്റ്റുഡന്റാണ് എന്റെ മകള്‍, പഠനകാര്യത്തിലും ഡിസിപ്ലിനിലും.''
പാര്‍വതിയുടെ പുച്ഛത്തോടെയുള്ള ആ മറുപടി കേട്ട് പ്രധാനാധ്യാപിക ചിരിച്ചു.
''ഡോ. പാര്‍വതി, നിങ്ങള്‍ ഒരു കുഞ്ഞിന്റെ അമ്മ മാത്രമാണ്. ഞാന്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ അമ്മയാണ്. ആതിര നഷ്ടപ്പെടലുകളുടെ ലോകത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും നാം ആ യാത്ര മുടക്കിയിലെങ്കില്‍ അത് നമുക്ക് ഒരു തീരാനഷ്ടമായി മാറും.''
പുച്ഛത്തോടെ എഴുന്നേറ്റു നടന്ന പാര്‍വതിയോടായി അധ്യാപിക പറഞ്ഞു: ''ഒരു ദിവസം, ഒരു ദിവസമെങ്കിലും ഒന്ന് ലീവെടുത്ത് പാര്‍വതി കുഞ്ഞിനോടൊപ്പമൊന്ന് ചിലവഴിച്ചു നോക്കൂ.''
കാറോടിക്കുമ്പോഴെല്ലാം പാര്‍വതിയുടെ മനസ്സില്‍ ടീച്ചര്‍ പറഞ്ഞ വാക്കുകള്‍ മാത്രം. മനസ് ആകെ മുഷിയുന്നു. അവള്‍ രാജനെ വിളിച്ചു: ''നീ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."