HOME
DETAILS
MAL
പെരുന്നാള്‍
backup
May 01 2022 | 02:05 AM
ചന്ദ്രക്കീറിന്‍
തെളിയാ വെളിച്ചം
മാറ്റിമറിച്ചങ്ങനൊരു
ചന്ദ്രമാസം.
ആറ്റുനോറ്റു കാത്തിരുന്ന
റമദാന്‍
വിട ചൊല്ലി പിരിഞ്ഞു
ശവ്വാല്‍പിറ മാനത്ത് തെളിഞ്ഞു.
പട്ടിണിയറിഞ്ഞ
ദിനങ്ങളെത്രയാണേലും
പട്ടിണി കിടക്കരുതെന്ന ശാഠ്യമുണ്ട്
ഈ സുദിനം.
തക്ബീറിന്‍ ധ്വനികള്‍ അലയടിച്ചുയരുന്നു
അഹദോനില്‍ സ്തുതികളഖിലം
നിറയുന്നു.
അത്തറിന്‍ പരിമളം കാറ്റില്‍
പരക്കുന്നു
മണ്ണും വിണ്ണുമൊരുപോലെ
ആഘോഷമേറുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."