'രാഹുലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം' മോദിക്കെതിരെ യു.കെയില്‍ നടത്തിയ പരാമര്‍ശത്തില്‍ സഭയില്‍ ഭരണപക്ഷ ബഹളം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി യു.കെയില്‍ നടത്തിയ മോദി കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളില്‍ ഇളകി മറിഞ്ഞ ഇരു സഭകളും. മോദി വിരുദ്ധ പരാമര്‍ശം നടത്തിയ രാഹുലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ഭരണ പക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ലോക്‌സഭയെ അപമാനിക്കുന്നതായിരുന്നു. രാഹുല്‍ മാപ്പു പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. രാഹുല്‍ ഇന്ത്യയെ ലണ്ടനില്‍ അപമാനിച്ചു. തീര്‍ച്ചയായും മാപ്പു പറയണം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
Rahul Gandhi in London said that MPs were not allowed to speak in Parliament. This is an insult to Lok Sabha. The House speaker should take action against him on this statement. A sedition case should be registered against him for insulting our democracy: Union minister Giriraj… https://t.co/UczybXj2qi pic.twitter.com/fzIj0ZsAkb
— ANI (@ANI) March 13, 2023
അതേസമയം, രാഹുലിന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍്കകുന്നുവെന്ന് പ്രതിപക്ഷം വ്യക്തമാക്കി. മോദിക്കു കീഴില്‍ ജനാധിപത്യം തകര്‍ക്കപ്പെടുകയാണെന്നും രാഹുല്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിച്ചു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തി വെച്ചു.
രാഹുല്‍ ഗാന്ധിയുടെ പാരമര്‍ശം രാജ്യദ്രോഹമെന്ന നിലയില്‍ ചിത്രീകരിച്ച ബി.ജെ.പി സംഘ് പരിവാര്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് രൂക്ഷമായി കോണ്‍ഗ്രസ് മറുപടി നല്‍കിയിരുന്നു.
Rahul Gandhi, who is a member of this House, insulted India in London. I demand that his statements should be condemned by all members of this House and he should be asked to apologise before the House: Defence Minister Rajnath Singh in Lok Sabha pic.twitter.com/62GRnx2qbd
— ANI (@ANI) March 13, 2023
'നിങ്ങളുടെ നയങ്ങളെ വിമര്‍ശിച്ചാല്‍ അത് എങ്ങനെയാണ് രാജ്യത്തിന് എതിരെയുള്ള വിമര്‍ശനം ആകുന്നത്. നിങ്ങള്‍ ഒരു പ്രധാനമന്ത്രി മാത്രമാണ്. നിങ്ങള്‍ രാജ്യമോ സ്രഷ്ടാവോ അല്ല' കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്തിടെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ ഭരണകൂടം വിതക്കുന്ന വംശീയ വെറുപ്പിനെയും വിദ്വേഷത്തെയും സംബന്ധിച്ച് സംസാരിച്ചിരുന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷം നിശബ്ദരാക്കപ്പെടുന്നതിനെ കുറിച്ചും അദ്ദേഹം തന്റെ സന്ദര്‍ശനത്തിനിടെ തുറന്നടിച്ചിരുന്നു.
അതിനെതിരെ വളരെ രൂക്ഷമായാണ് ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. മോദിയെ വിമര്‍ശിച്ചതിലൂടെ രാഹുല്‍ ഗാന്ധി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. പ്രധാനമന്ത്രി മോദി തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇന്ത്യയില്‍ ജനാധിപത്യം അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നായിരുന്നു യു.കെയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ഇതിന് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുന്‍കൂറായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മോദി രാഹുല്‍ ഇന്ത്യയെ നാണം കെടുത്തി എന്ന നിലക്കാണ് സംസാരിച്ചത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."