ഖമീസ് മുശൈതിൽ മരിച്ച മലയാളിയുടെ മയ്യത്ത് ഖബറടക്കി
റിയാദ്: ന്യൂമോണിയ ബാധിച്ച് ഖമീസ് മുശൈത്ത് ജി എൻ പി ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ മരിച്ച മലയാളിക്ക് സോഷ്യൽ ഫോറം ഇടപെടലിൽ ഖമീസിൽ അന്ത്യവിശ്രമം. പാലക്കാട് ആലത്തൂർ പുതുക്കോട് തച്ചനകണ്ടി ഗുരുക്കൾ ഹൗസിൽ അബ്ദുൽ റസാഖ് (60) ൻ്റെ മൃതദേഹമാണ് ഖമീസ് മസ്‌ലൂം മഖ്ബറയിൽ മറവ് ചെയ്തത്.
ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗവുമായ ഹനീഫ മഞ്ചേശ്വരത്തിൻ്റെ നേതൃത്വത്തിൽ വേണ്ട നിയമനടപടികൾ സ്വീകരിച്ചു.
20 വർഷത്തിലധികമായി സഊദിയിൽ പ്രവാസിയായ ഇദ്ദേഹം ഖമീസ് മുഷൈത്തിലെ സനാഇയ റോഡിൽ മിനിമാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരിന്നു. കുഞ്ഞുകുട്ടി ആയിഷ ഉമ്മ ദമ്പതികളുടെ മകനായ അബ്ദുൽ റസാഖിന് ഫാത്തിമ സുഹറ, ഫാരിഷ എന്നീ രണ്ടു മക്കളുണ്ട്. ഭാര്യ: ഷഹീദ ബീഗം.
സോഷ്യൽ ഫോറം ഖമീസ് ബ്ലോക്ക് ഭാരവാഹികളായ മൊയ്തീൻ കോതമംഗലം, സാദിഖ് ചിറ്റാർ, ഇൽയാസ് ഇടക്കുന്നം എന്നിവർ കബറടക്ക ചടങ്ങിന് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."