'അനില്‍ പത്തനംതിട്ടയില്‍ ജയിച്ചാല്‍ കാക്ക മലര്‍ന്നുപറക്കും'; പരിഹസിച്ച് എം.എം ഹസന്‍
തിരുവനന്തപുരം: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിയെ വിമര്‍ശിച്ച് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. അനില്‍ പത്തനംതിട്ടയില്‍ ജയിച്ചാല്‍ കാക്ക മലര്‍ന്നു പറക്കുമെന്നും കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് കണ്ടറിയണമെന്നും ഹസന്‍ പരിഹസിച്ചു. മാതാപിതാ ഗുരു ദൈവം എന്ന ഭാരതസംസ്‌കാരം പേറുന്ന ബിജെപി പ്രവര്‍ത്തകര്‍ അനില്‍ ആന്റണിക്ക് വോട്ടുചെയ്യില്ലെന്നും ഹസന്‍ പറഞ്ഞു. അനില്‍ ആന്റണി പിതൃനിന്ദ നടത്തിയവനാണെന്നും യൂദാസിന്റെ പുതിയ അവതാരമാണെന്നുമാണ് എംഎം ഹസന്‍ കുറ്റപ്പെടുത്തി.
അതേസമയം രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല എന്ന് എം എം ഹസന്‍ വിശദമാക്കി. ചിഹ്നം മാത്രമായിരിക്കും ഉപയോഗിക്കുക. ആ തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനാവില്ലെന്നും മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ പതാകകള്‍ ഉപയോഗിക്കാമെന്നും ഹസന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."