'മോദി ഭരണത്തിന്‍ കീഴില്‍ ജനാധിപത്യമില്ല, രാഹുല്‍ പറഞ്ഞതിലെന്താണ് തെറ്റ്' സഭയില്‍ ആഞ്ഞടിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യം തകര്‍ന്നു കൊണ്ടിരിക്കുകയാണെന്ന രാഹുല്‍ ഗാന്ധി യു.കെയില്‍ നടത്തിയ പരാമര്‍ശത്തില്‍ എന്താണെന്ന് തെറ്റെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും കേന്ദ്ര പ്രതിപക്ഷ നേതാവുമായി മല്ലകാര്‍ജ്ജുന്‍ ഖാര്‍ഗെ. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ഭരണ പക്ഷ അംഗങ്ങള്‍ നടത്തിയ പ്രസ്താവനകള്‍ക്കു മറുപടിയായാണ് അദ്ദേഹത്തിന്‍രെ പ്രതികരണം.
'മോദി ഭരണത്തില്‍ ജനാധിപത്യത്തിന് സ്ഥാനമില്ല. ഇവിടെ നിയമ സംവിധാനമില്ല. കേന്ദ്ര ഏജന്‍സികളെ ഇവര്‍ ദുരുപയോഗം ചെയ്യുകയാണ്. അവര്‍ രാജ്യസ്‌നേഹത്തെ കുറിച്ചും ബഹുമാനത്തെ കുറിച്ചും സംസാരിക്കുന്നു. ഞാന്‍ അവരോട് നാല് ചോദ്യങ്ങള്‍ ചോദിക്കുകയാണ്' ഖാര്‍ഗെ പറഞ്ഞു.
സ്വേച്ഛാധിപത്യ രീതിയിലാണ് അവര്‍ രാജ്യം ഭരിക്കുന്നത്. എന്നിട്ടവര്‍ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നു. പിയൂഷ് ഗോയല്‍ സഭയുടെ നിയമങ്ങള്‍ തന്നെ തെറ്റിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധി യു.കെയില്‍ നടത്തിയ മോദി കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളില്‍ ഇരു സഭകളിലും കനത്ത പ്രതിഷേധമാണ് നടന്നത്. മോാദി വിരുദ്ധ പരാമര്‍ശം നടത്തിയ രാഹുലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ഭരണ പക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ലോക്‌സഭയെ അപമാനിക്കുന്നതായിരുന്നു. രാഹുല്‍ മാപ്പു പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. രാഹുല്‍ ഇന്ത്യയെ ലണ്ടനില്‍ അപമാനിച്ചു. തീര്‍ച്ചയായും മാപ്പു പറയണം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
അതേസമയം, രാഹുലിന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍്കകുന്നുവെന്ന് പ്രതിപക്ഷം വ്യക്തമാക്കി. മോദിക്കു കീഴില്‍ ജനാധിപത്യം തകര്‍ക്കപ്പെടുകയാണെന്നും രാഹുല്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിച്ചു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തി വെച്ചു.
രാഹുല്‍ ഗാന്ധിയുടെ പാരമര്‍ശം രാജ്യദ്രോഹമെന്ന നിലയില്‍ ചിത്രീകരിച്ച ബി.ജെ.പി സംഘ് പരിവാര്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് രൂക്ഷമായി കോണ്‍ഗ്രസും മറുപടി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."