HOME
DETAILS

ഫലസ്തീന്‍: പ്രമേയങ്ങളില്‍ ഒളിക്കുന്ന ലോകരാഷ്ട്രങ്ങള്‍

  
backup
May 12 2021 | 16:05 PM

86435435-2

ഫലസ്തീനികള്‍ക്കെതിരായ ഇസ്‌റാഈല്‍ സേനയുടെ അക്രമം രൂക്ഷമാവുകയാണ്. വിശുദ്ധ റമദാന്‍ അവസാന പത്തിനോടടുത്ത സന്ദര്‍ഭം തന്നെ സയണിസ്റ്റ് രാഷ്ട്രം അക്രമത്തിനു മുതിര്‍ന്നത് ബോധപൂര്‍വമാണെന്നു കരുതണം. മസ്ജിദുല്‍ അഖ്‌സയിലേക്ക് ഇരച്ചുകയറിയ ഇസ്‌റാഈല്‍ സൈന്യം പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കെതിരേ നടത്തിയ ആക്രമണത്തോടെയാണ് ഇവിടെ സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് ഫലസ്തീനും ഇസ്‌റാഈലും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി. ഉപരോധങ്ങളാല്‍ ശ്വാസംമുട്ടിയ ഗസ്സയ്ക്കു നേര്‍ക്കാണ് ഇസ്‌റാഈല്‍ രൂക്ഷമായ ആക്രമണം നടത്തുന്നത്. ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 14 കുട്ടികള്‍ ഉള്‍പ്പെടെ 53 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇന്നലെ ഗസ്സ ആരോഗ്യമന്ത്രാലായം പറഞ്ഞത്. 300ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പലരുടെയും നില ഗുരുതരമാണ്.


1967ല്‍ കിഴക്കന്‍ ജറൂസലം ഇസ്‌റാഈല്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജൂതന്മാര്‍ അല്‍ അഖ്‌സക്ക് സമീപം മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് ഇസ്‌റാഈല്‍ സൈന്യം പള്ളി കോമ്പൗണ്ടില്‍ കയറി അക്രമം അഴിച്ചുവിട്ടത്. കൈയേറ്റ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്, കിഴക്കന്‍ ജറൂസലം പൂര്‍ണമായും കൈയേറുക എന്ന നിഗൂഢ ലക്ഷ്യം ഇതിനു പിന്നിലുണ്ടായിരുന്നു. അതു നടപ്പാക്കാനും കൂടിയായിരുന്നു പള്ളിയില്‍ കയറി അക്രമം നടത്താന്‍ ഇസ്‌റാഈല്‍ സേന മുതിര്‍ന്നത്. ഫലസ്തീന്‍കാരെ ഭയപ്പെടുത്തി അല്‍ അഖ്‌സ മസ്ജിദിനു സമീപമുള്ള ശൈഖ് ജര്‍റാഹ് പ്രദേശത്തെ താമസക്കാരെ കുടിയിറക്കുക, പിന്നാലെ കിഴക്കന്‍ ജറൂസലം പൂര്‍ണമായും ജൂത കുടിയേറ്റ ഭൂമിയാക്കുക ഇതായിരുന്നു ആക്രമണത്തിനു പിന്നിലെ ഇസ്‌റാഈല്‍ പദ്ധതി. അതിന്റെ മുന്നോടിയായിരുന്നു അല്‍ അഖ്‌സയില്‍ പ്രാര്‍ഥനയില്‍ മുഴുകിയ വിശ്വാസികളെ ഭയപ്പെടുത്തി ഓടിപ്പിക്കാന്‍ നടത്തിയ നരനായാട്ട്.
വര്‍ഷങ്ങളായി ഫലസ്തീനികള്‍ താമസിച്ചുവരുന്ന അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി അവരെ ഒഴിപ്പിക്കാനെത്തിയ ഇസ്‌റാഈല്‍ സേനയുടെ ക്രൂരതയ്‌ക്കെതിരേ ഉചിതമായ ഇടപെടല്‍ നടത്താന്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ എന്ന് ഊറ്റം കൊള്ളുന്നവര്‍ പോലും തയാറായില്ല. അന്താരാഷ്ട്ര നിയമങ്ങളും യു.എന്‍ തീരുമാനങ്ങളും കാറ്റില്‍പ്പറത്തുന്ന ഇസ്‌റാഈല്‍ ഇപ്പോഴത്തെ അതിക്രമത്തിനുനേരെയും ലോക രാഷ്ട്രങ്ങളില്‍ നിന്നു പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും ഗൗനിക്കില്ല. ഇസ്‌റാഈലിന്റെ എല്ലാ നെറികേടുകള്‍ക്കും അന്താരാഷ്ട്ര നിയമ ലംഘനങ്ങള്‍ക്കും പിന്‍ശക്തിയായി അമേരിക്ക നിലകൊള്ളുമ്പോള്‍ ജൂതരാഷ്ട്രത്തിന് ആരെ പേടിക്കാന്‍. ഇപ്പോഴത്തെ ഇസ്‌റാഈല്‍ അതിക്രമത്തിനു നേരെയും പതിവുപോലെ യു.എന്‍.ഒ, യൂറോപ്യന്‍ യൂനിയന്‍, അറബ് ലീഗ് എന്നീ അന്താരാഷ്ട്ര സംഘടനകള്‍ ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയും സ്‌പെയിനും എന്തിനധികം ഇന്ത്യ ഒഴികെയുള്ള മിക്കവാറും എല്ലാ രാഷ്ട്രങ്ങളും പതിവുപോലെ പ്രതിഷേധിച്ചിട്ടുണ്ട്. അക്രമത്തെ എതിര്‍ക്കാന്‍ മുതിരാത്തവര്‍ അക്രമികള്‍ക്ക് ഊര്‍ജം പകരുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ അല്‍പം കടന്നു പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും വൈകാതെ ഈ ക്ഷോഭങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ അടങ്ങും. ഇസ്‌റാഈല്‍ മുന്‍പു നടത്തിയ, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുള്ള ഫലസ്തീന്‍ കൈയേറ്റങ്ങള്‍ക്കൊക്കെയും എതിരേ ഇപ്പോഴത്തേതുപോലെ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട് ലോകരാഷ്ട്രങ്ങള്‍. ഫലസ്തീന്‍ കൈയേറ്റങ്ങള്‍ക്കെതിരേ ഡസന്‍ കണക്കിന് പ്രതിഷേധ പ്രമേയങ്ങള്‍ പാസാക്കിയ ചരിത്രമാണ് ഐക്യരാഷ്ട്രസഭയ്ക്കുള്ളത്. മുസ്‌ലിം രാഷ്ട്രങ്ങളെന്ന് പറയപ്പെടുന്ന ഈജിപ്തും ജോര്‍ദാനും നേരത്തെ തന്നെ ഇസ്‌റാഈലിനെ അംഗീകരിച്ചു അമേരിക്കയുടെ പ്രീതി സമ്പാദിച്ചവരാണ്. ആ നിരയിലേക്ക് അവസാനം വന്ന രണ്ട് മുസ്‌ലിം രാഷ്ട്രങ്ങളാണ് ബഹ്‌റൈനും യു.എ.ഇയും.


തീര്‍ത്തും അശ്ലീലമായ മാര്‍ഗത്തിലൂടെയാണ് 1948 മെയ് 14ന് മുസ്‌ലിം ചരിത്ര നിര്‍മിതിയില്‍ അനിഷേധ്യമായ പങ്കുവഹിച്ച ഫലസ്തീന്‍ ഭൂമിയെ വെട്ടിമുറിച്ച് ജൂതരാഷ്ട്രം സാമ്രാജ്യശക്തികള്‍ പണിതു കൊടുത്തത്. ഈ യാഥാര്‍ഥ്യമൊന്നും ഇസ്‌റാഈലിനെ അംഗീകരിക്കുന്നതില്‍, മുസ്‌ലിം രാഷ്ട്രങ്ങളെ പിന്തിരിപ്പിച്ചില്ല. കിഴക്കന്‍ ജറൂസലം പൂര്‍ണമായും കൈയടക്കുക എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ് അല്‍ അഖ്‌സ പള്ളിക്ക് സമീപത്തെ ജര്‍റാഹിലെ വീടുകളില്‍ നിന്നു താമസക്കാരെ പുറത്താക്കിയത്. മറ്റാരും സഹായത്തിനില്ലാത്ത ഫലസ്തീന്‍ ജനത തനിച്ചുനിന്നാണ് ഈ ഒഴിപ്പിക്കലിനെതിരേ പ്രതിരോധം തീര്‍ത്തത്.


ഇസ്‌റാഈല്‍ 1948 മുതല്‍ ഫലസ്തീനികളെ അവരുടെ ജന്മഗേഹങ്ങളില്‍ നിന്ന് ആട്ടിയോടിക്കാന്‍ തുടങ്ങിയിരുന്നു. പലരും അഭയാര്‍ഥികളായി പലയിടങ്ങളിലേക്കും പലായനം ചെയ്തു. അതില്‍ ഒരു വിഭാഗം ജോര്‍ദാന്‍ ഭൂമിയായ ജര്‍റാഹില്‍ കുടിയേറുകയായിരുന്നു. അവര്‍ക്ക് അവിടെ താമസിക്കാനുള്ള നിയമപരമായ അവകാശവും വീടും ഭൂമിയുടെ അവകാശവും 1959ല്‍ തന്നെ ഐക്യരാഷ്ട്രസഭയും ജോര്‍ദാനും നല്‍കിയതാണ്. ആ ഭൂമിയില്‍ നിന്നും വീടുകളില്‍ നിന്നുമാണ് അതിന്മേല്‍ യാതൊരു അവകാശവുമില്ലാത്ത സയണിസ്റ്റ് രാഷ്ട്ര സൈന്യം അവരെ ആട്ടിപ്പായിക്കാനെത്തിയതും അത് സംഘര്‍ഷത്തില്‍ കലാശിച്ചതും. 1967 ലെ ഇസ്‌റാഈലി ആക്രമണത്തില്‍ കിഴക്കന്‍ ജറൂസലം അടക്കം ജോര്‍ദാന്റെ ജര്‍റാഹ് അടക്കമുള്ള പ്രദേശങ്ങള്‍ ജൂതരാഷ്ട്രത്തിന്റ കൈപ്പിടയില്‍ ഒതുങ്ങിയതോടെയാണ് അവിടെയുള്ള തദ്ദേശവാസികളായ ഫലസ്തീനികള്‍ക്കു നേരേ അക്രമം അഴിച്ചുവിടാനും അവരുടെ ഭൂമിയും വീടും കൈയേറാനും ഇസ്‌റാഈല്‍ ശ്രമം തുടങ്ങിയത്. കിഴക്കന്‍ ജറൂസലം ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലാണ്. ഇവിടെയുള്ള ജനങ്ങളെ കുടിയിറക്കാനോ, അവരെ അവിടെ നിന്നു മാറ്റിപ്പാര്‍പ്പിക്കാനോ അന്താരാഷ്ട്ര നിയമം അനുവദിക്കുന്നില്ല.


അമേരിക്കയുടെ ഇഷ്ടരാഷ്ട്രമായ ഇസ്‌റാഈലിന് എന്ത് അന്താരാഷ്ട്ര നിയമം. ഇസ്‌റാഈല്‍ തീരുമാനിക്കുന്നതിനപ്പുറം അന്താരാഷ്ട്ര നിയമങ്ങളൊന്നും അവര്‍ക്ക് ബാധകമല്ല. കിഴക്കന്‍ ജറൂസലം പൂര്‍ണമായും കീഴടക്കുക എന്നതാണ് ഇസ്‌റാഈല്‍ ലക്ഷ്യം. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ജര്‍റാഹ് കുടിയൊഴിപ്പിക്കലും. ഈ ഒരൊറ്റ കാര്യത്തില്‍, അതായത് ഫലസ്തീനികളെ അവരുടെ ജന്മനാട്ടില്‍ നിന്നു തുരത്തുന്ന കാര്യത്തില്‍ ജൂതരാഷ്ട്രത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. അഴിമതിയാരോപണ വിധേയനായ നെതന്യാഹുവിനു പ്രധാനമന്ത്രി സ്ഥാനം ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതിന് ഈ അക്രമം ഉപകരിച്ചേക്കും. അന്താരാഷ്ട്ര നിയമങ്ങളേയും നിബന്ധനകളേയും പരസ്യമായി ലംഘിച്ചുകൊണ്ടിരിക്കുന്ന ജൂതരാഷ്ട്രത്തിന്റെ നിഷ്ഠുരതക്കെതിരേ പ്രമേയങ്ങള്‍ പാസാക്കുകയും പ്രമാണങ്ങള്‍ രചിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും ഇപ്പോള്‍ നടക്കുന്ന ക്രൂരതയ്ക്ക് ഒരര്‍ഥത്തില്‍ മൗനാനുവാദം നല്‍കുകയല്ലേ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago