HOME
DETAILS
MAL
കുവൈത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; മൂടല്‍മഞ്ഞ് രൂപപ്പെട്ടേക്കും
backup
March 13 2023 | 11:03 AM
കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ചില സമയങ്ങളില്‍ ഇടിമിന്നലിനും സാധ്യത. നേരിയതോ, മേഘാവൃതമോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. തെക്കുകിഴക്ക് നിന്ന് മിതമായ കാറ്റിനും കാലാവസ്ഥാ വകുപ്പ് സാധ്യത കാണുന്നു.
എന്നാല്‍, രാത്രിയിലെ കാലാവസ്ഥ തണുപ്പായിരിക്കും. രാത്രി സമയത്ത് തെക്കുകിഴക്ക് നിന്ന് മിതമായ കാറ്റും വീശും. തണുപ്പ് കൂടിയാല്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടിയ താപനില 22 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 18 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."