മരിച്ചയാളെ പാര്‍ട്ടി അനുഭാവിയാക്കാന്‍ വേണ്ടി ഏറ്റുമുട്ടി ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍
കണ്ണൂര്‍: കണ്ണൂര്‍, ഇരിട്ടി കുയിലൂരില്‍ യുവാവിന്റെ സംസ്കാര ചടങ്ങിനിടെ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു തര്‍ക്കവും കയ്യാങ്കളിയും. സംഘര്‍ഷം കൈവിട്ടതോടെ വന്‍ പൊലീസ് സംഘത്തിന്റെ കാവലിലാണ് മൃതദേഹം സംസ്കരിച്ചത്. ഇന്നലെ രാത്രിയാണ് ഇരിട്ടി കുയിലൂരില്‍ യുവാവിന്റെ സംസ്കാര ചടങ്ങിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ചന്ദ്രോത്ത് വീട്ടില്‍ എന്‍.വി പ്രജിത്തിന്റെ സംസ്കാര ചടങ്ങിനിടെയാണ് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. നേരത്തെ ബി.ജെ.പി പ്രവര്‍ത്തകനായിരുന്നു പ്രജിത്ത്. എന്നാല്‍ ഇയാളുടെ കുടുംബം സി.പി.എം അനുഭാവികളാണ്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ദഹിപ്പിക്കാന്‍ എടുക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ശാന്തി മന്ത്രം ചൊല്ലി. ഇത് അവഗണിച്ച് സി.പി.എം പ്രവര്‍ത്തകര്‍ മൃതദേഹമെടുത്ത് സംസ്കരിക്കാനായി നീങ്ങി. ഇതിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ എതിര്‍ത്തത്തോടെ മൃതദേഹത്തിനായി പിടിവലിയായി.
പിന്നാലെ പോര്‍വിളിയും സംഘര്‍ഷവും നടന്നു. തുടര്‍ന്ന് ഇരിട്ടി, ഉളിക്കല്‍, കരിക്കോട്ടക്കിരി സ്റ്റേഷണുകളില്‍ നിന്നായി മുപ്പത്തിലധികം പൊലീസുകാര്‍ സ്ഥലത്ത് എത്തിയാണ് സംഘര്‍ഷം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."