തളിപ്പറമ്പില്‍ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതിയെ നാട്ടുകാര്‍ പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡാക്രമണം. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി ഷാഹിദയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ അഷ്കറിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. കൈയ്യില്‍ കരുതിയിരുന്ന ആസിഡ് ഇയാള്‍ യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
യുവതിയെ ആക്രമിക്കാനുള്ള ശ്രമം മറ്റൊരാള്‍ തടഞ്ഞതിന്റെ ഭാഗമായി യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റില്ല. യുവതിയുടെ ഒപ്പമുണ്ടായിരുന്നയാള്‍ക്കും സംഭവത്തില്‍ പൊള്ളലേറ്റു. ഇരുവരെയും തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രവീണ്‍ ജോസഫിന്റെ കാലിനും സമീപത്ത് സായാഹ്ന പത്രം വില്‍ക്കുകയായിരുന്ന ജബ്ബാര്‍ എന്നയാള്‍ക്കും പൊള്ളലേറ്റു.
ഷാഹിദയുടെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലുമെല്ലാം പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. കോളജ് ലാബ് ജീവനക്കാരനായ അഷ്ക്കര്‍ ലാബില്‍ നിന്ന് കൈക്കലാക്കിയ ആസിഡാണ് യുവതിയുടെ ശരീരത്തില്‍ ഒഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."