HOME
DETAILS
MAL
രോഗികളുടെ എണ്ണം വര്‍ധിച്ചുതന്നെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു; ലോക്ക്ഡൗണ്‍ നീട്ടിയേക്കും?
backup
May 13 2021 | 05:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. ഇന്നത്തേയും നാളത്തേയും കൊവിഡ് കേസുകള്‍ വിലയിരുത്തിയാകും ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.
കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ അടുത്ത ഞായറാഴ്ച്ച വരെയാണ് നിലവില്‍ ലോക്ഡൗണ്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവണമെങ്കില്‍ ഏതാനും ദിവസങ്ങള്‍ കൂടി ലോക്ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് നാളെയോ മറ്റന്നാളോ സര്‍ക്കാര്‍ തീരുമാനമെടുക്കും.
എന്നാല്‍, അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."