HOME
DETAILS
MAL
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; സമരം അവസാനിപ്പിച്ച് കുടുംബം
backup
March 13 2023 | 14:03 PM
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ സമരം അവസാനിപ്പിച്ച് കുടുംബം. പരാതിയില്‍ നടപടിയെടുക്കുമെന്ന സിറ്റി പൊലിസ് കമ്മീഷണറുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എം.എ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും.
കഴിഞ്ഞ മാസം 24നാണ് കുന്ദമംഗലം സ്വദേശി ഹാജറ നജയുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. ചികിത്സാ പിഴവാണ് കാരണമെന്നും ഗൈനക്കോളജി ഡോക്ടര്‍ അനിതയ്ക്കും ആശുപത്രിക്കുമെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേസ്സെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ആശുപത്രിക്ക് മുന്നില്‍ സമരം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."