'ഞാന്‍ നിങ്ങളെ വെറുക്കുന്നു പപ്പ, നിങ്ങളാണ് മരണത്തിനു കാരണം' എന്റെ ഓരോ കണ്ണുനീരിനും ഞാന്‍ പകരം ചോദിക്കും'<br>കുറിപ്പെഴുതി വിദ്യാര്‍ഥിയുടെ ആത്മഹത്യ
രാജ്കോട്ട്: 'ഞാന്‍ നിങ്ങളെ വെറുക്കുന്നു പപ്പ. നിങ്ങള്‍ ഒറ്റയൊരാളാണ് എന്റെ മരണത്തിനു കാരണം. കുറിപ്പില്‍ ഉള്ളുലക്കുന്ന വാക്കുകള്‍ എഴുതിവെച്ചാണ് പതിനൊന്നുകാരിയായ ദിവ്യയുടെ ആത്മഹത്യ. ഗുജറാത്തിലെ രാജ്കോട്ടില്‍ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്കൂളിലെ പതിനൊന്നാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തത്. ദോറാജി നഗരത്തിലെ സ്കൂളില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആത്മഹത്യയ്ക്കു കാരണം പിതാവാണെന്നു ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് പൊലീസ് കണ്ടെത്തുകയായിരുന്നു.
ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഗുജറാത്ത് പോര്‍ബന്തര്‍ സ്വദേശിയായ ദിവ്യ രമേശിനെ(16) കണ്ടെത്തിയത്. സ്കൂളിലെ മെസ്സില്‍നിന്ന് രാത്രി ഏഴരയ്ക്ക് അത്താഴം കഴിച്ചയുടനെ ദിവ്യ മുറിയിലേക്കു പോയിരുന്നു. ദിവ്യയുടെ മുറിയില്‍ കൂടെക്കഴിഞ്ഞിരുന്ന പെണ്‍കുട്ടി മറ്റൊരു സുഹൃത്തിന്റെ മുറിയില്‍ പഠനത്തിനായി പോയിരിക്കുകയായിരുന്നു. രാത്രി പത്തരയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് ദിവ്യയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
'ഞാന്‍ നിങ്ങളെ വെറുക്കുന്നു പപ്പ. നിങ്ങള്‍ ഒറ്റയൊരാളാണ് എന്റെ മരണത്തിനു കാരണം. നിങ്ങളൊരിക്കലും എന്നെ മകളായി പരിഗണിച്ചിട്ടില്ല. ദേഷ്യപ്പെടാനും ഉത്തരവിടാനും മാത്രമേ നിങ്ങള്‍ക്ക് അറിയൂ. മുത്തശ്ശിയോട് എനിക്ക് സങ്കടം തോന്നുന്നു. അവരെനിക്ക് അമ്മയുടെയും അച്ഛന്റെയും സ്നേഹം നല്കി.'' ഗുജറാത്തിയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ദിവ്യ പറഞ്ഞു. മുത്തശ്ശിയോടു മാപ്പു പറയുന്നുവെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.അമ്മയെ ഓര്‍മിച്ചും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ''അമ്മ എന്നോടു പൊറുക്കണം. ഇത്രയും സമ്മര്‍ദ്ദത്തില്‍ ജീവിക്കാന്‍ എനിക്കു കഴിയില്ല. എന്റെ ആത്മാവിന് ഒരിക്കലും ശാന്തി കൈവരില്ല. എന്റെ ഓരോ കണ്ണുനീരിനും ഞാന്‍ പകരം ചോദിക്കും'' ദിവ്യ എഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."