ഹേമ കമ്മിഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം; മന്ത്രിയെ തള്ളി ദീദി ദാമോദരന്‍
കോഴിക്കോട്: ഹേമ കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ഡബ്ല്യൂ.സി.സി. അംഗം ദീദി ദാമോദരന്‍. തങ്ങള്‍ക്ക് എന്തൊക്കെയാണ് പറയാനുള്ളത് എന്നതുമായി ബന്ധപ്പെട്ട് മീറ്റിങ് നടത്താനിരിക്കെയാണ് പുതിയ വിവാദം ഉയര്‍ന്നുവന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിയമ മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരണം എന്ന് തന്നെയാണ് ഡബ്ല്യുസിസി നിലപാട്ടെന്നും അതില്‍ മാറ്റമില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു.
ഹേമ കമ്മീഷന് മുമ്പാകെ എല്ലാവരും രഹസ്യമൊഴിയല്ല നല്‍കിയത്. പക്ഷേ, രഹസ്യ സ്വഭാവം വേണ്ട മൊഴികള്‍ അതിനകത്തുണ്ട്. മന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാവാം. എന്തുകൊണ്ടായിരിക്കാം മന്ത്രി അങ്ങനെ പറഞ്ഞതെന്ന് അറിയില്ല.സിനിമ സംഘടനകളില്‍ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ലെന്നും ദീദി ദാമോദരന്‍ പ്രതികരിച്ചു.
വിജയ് ബാബുവിനെതിരെ ഒരു പ്രസ്താവന പോലും അമ്മ ഇറക്കിയില്ല. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നില്‍ക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്ദമായി ഇരിക്കാം എന്ന് ആര് തീരുമാനിച്ചാലും അത് തെറ്റിന് കൂടെ നില്‍ക്കുന്നതിന് തുല്യമാണെന്ന് ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."