റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യണം; പൊലിസ് അപേക്ഷ നല്കി
തിരുവനന്തപുരം: വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള നീക്കവുമായി പൊലിസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള അനുമതിക്കായി താമരശേരി ഡിവൈഎസ്പിയാണ് ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കിയത്.
റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവ് മെഹനാസിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിഫ മെഹ്നുവിന്റെ കുടുംബം പറയുന്നു. പൊലീസ് മെഹനാസിനെ ചോദ്യം ചെയ്യണം. മെഹനാസും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ജംഷാദും പറയുന്ന കാര്യങ്ങളില്‍ സംശയമുണ്ടെന്നും ഇവര്‍ക്കെതിരെ വ്യക്തമായ തെളിവ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും പിതാവ് റാഷിദ് പറഞ്ഞു.
കേസ് അന്വേഷിക്കുന്ന താമരശ്ശേരി ഡി വൈ എസ് പി ടി കെ അഷ്റഫ് വീട്ടിലെത്തി റിഫയുടെ മാതാപിതാക്കള്‍ സഹോദരന് എന്നിവരുടെ മൊഴിയെടുത്തു. അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ് റാഷിദ് പറഞ്ഞു.
മാര്‍ച്ച് 1 ന് രാത്രിയാണ് ദുബായിയിലെ ഫ്ളാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ വച്ച് ഫോറന്‍സിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."