വിരല്‍ തുമ്പിലുണ്ട്, സിംപിളാണ്, വൈകിക്കേണ്ട! പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഇങ്ങനെയാണ്
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 വരെയാണ്. അതിനകം ബന്ധിപ്പിച്ചില്ലെങ്കില്‍ 2023 ഏപ്രില്‍ 1 മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. അതേസമയം ആദായ നികുതി നിയമപ്രകാരം പ്രവാസികള്‍ക്ക് ഈ നിയമം ബാധകമല്ല. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസികളെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
നിശ്ചിത തീയതിയായ 2022 മാര്‍ച്ച് 31ന് ശേഷം ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്ന ആളുകള്‍ പിഴ നല്‍കേണ്ടിവരും.
2022 ഏപ്രില്‍ 1 നും 2022 ജൂണ്‍ 30 നും ഇടയിലാണ് പാന്‍ ആധാര്‍ ലിങ്ക് ചെയ്തതെങ്കില്‍, പൗരന്മാര്‍ പിഴയായി 500 രൂപ നല്‍കണം. എന്നാല്‍ 2022 ജൂലൈ 1 നും 2023 മാര്‍ച്ച് 31 നും ഇടയില്‍ ലിങ്ക് ചെയ്യുന്നതിന് 1,000 രൂപ പിഴ ഈടാക്കിയേക്കും. എന്നാല്‍ നിങ്ങള്‍ ഇപ്പോഴും ഈ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളും ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ അത് ചെയ്യാവുന്നതാണ്. അതിനാല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും നടപടിക്രമം പൂര്‍ത്തിയായോ എന്ന് ഉറപ്പില്ലെങ്കില്‍, പിഴ ഒഴിവാക്കുന്നതിന് നിങ്ങള്‍ക്ക് ഓണ്‍ലൈനിലും ഓഫ്‌ലൈനിലും സ്റ്റാറ്റസ് പരിശോധിക്കുന്നത് നല്ലതായിരിയ്ക്കും.
നിങ്ങളുടെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനും ആദായനികുതി വകുപ്പിന്റെ ഇഫയലിംഗ് പോര്‍ട്ടലിലൂടെ പ്രക്രിയ പരിശോധിക്കാനും കഴിയും. ഓണ്‍ലൈനിലോ ഓഫ്‌ലൈനായോ പാന്‍ കാര്‍ഡുമായി ആധാര്‍ കാര്‍ഡിന്റെ ലിങ്ക് നില പരിശോധിക്കാന്‍ ഈ ഘട്ടങ്ങള്‍ പരിശോധിയ്ക്കുക.
പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ഓണ്‍ലൈനില്‍ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം
-pan.utiitsl.com/panaadhaarlink/forms/pan.html/panaadhaar സന്ദര്‍ശിക്കുക
-നിങ്ങളുടെ പാന്‍ നമ്പറും ജനനത്തീയതിയും നല്‍കുക.
-സുരക്ഷാ ക്യാപ്ച നല്‍കി അത് സമര്‍പ്പിക്കുക.
-നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിന്റെ സ്റ്റാറ്റസ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.
ആദായനികുതി വകുപ്പിന്റെ എസ് എം എസ് സൗകര്യം വഴിയും ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നത് പരിശോധിക്കാം.
-നിങ്ങളുടെ എസ് എം എസ് ആപ്പ് തുറക്കുക.
-UIDPAN ടൈപ്പ് ചെയ്യുക 12 അക്ക ആധാര്‍ നമ്പര്‍ 10 അക്ക പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍
ഇത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."