ഫലസ്തീനെതിരായ ആക്രമണം: ഒടുവില്‍ മൗനം വെടിഞ്ഞ് ബൈഡന്‍; ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന്
വാഷിങ്ടണ്‍: ഫലസ്തീനില്‍ നടക്കുന്ന ആക്രമണങ്ങളില്‍ അമേരിക്കയുടെ മൗനത്തിനെതിരേ രൂക്ഷ വിമര്‍ശശനമുയരുന്നതിനിടെ ഇസ്‌റാഈലിനെ പിന്തുണച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നാണ് ബൈഡന്റെ പ്രതികരണം. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി താന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സംഘര്‍ഷം പെട്ടെന്ന് അവസാനിക്കുമെന്നാണ് കരുതുന്നതെന്നും ബൈഡന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
'ജെറുസലമിനും തെല്‍ അവീവിനും നേരെ ഹമാസും മറ്റ് സംഘടനകളും നടത്തുന്ന അക്രമങ്ങളെ ബൈഡന്‍ അപലപിച്ചു. ഇസ്‌റാഈലിന്റെ സുരക്ഷക്കും പ്രതിരോധത്തിനുള്ള അവകാശത്തിനും പൂര്‍ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി' - യുഎസ് പ്രസിഡന്റിന്റെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
അതേസമയം, ബൈഡന്റെ ഇസ്‌റാഈല്‍ അനുകൂല നിലപാടിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെയുള്ള ജനപ്രതിനിധികള്‍ രംഗത്തു വന്നിട്ടുണ്ട്. ഇസ്‌റാഈലിന്റെ അക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ലെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്നും 25 എംപിമാര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."