എസ്.ഡി.പി.ഐക്ക് പിന്നാലെ അണ്ണാ ഡി.എം.കെയുമായി സഖ്യം പ്രഖ്യാപിച്ച് ഉവൈസി
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അണ്ണാ ഡി.എം.കെയുമായി സഖ്യം പ്രഖ്യാപിച്ച് അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം.) അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ സഖ്യം തുടരുമെന്ന് ഉവൈസി അറിയിച്ചു. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന അണ്ണ ഡി.എം.കെ ഈയടുത്താണ് എന്‍.ഡി.എ മുന്നണിയില്‍നിന്ന് വേര്‍പ്പെട്ടത്. ഇതിന് പിന്നാലെയാണ് അണ്ണാ ഡി.എം.കെയുമായി ഉവൈസി അടുത്തത്. ബി.ജെ.പിയുമായി ഇനിയൊരിക്കലും സഖ്യം ഉണ്ടാകില്ലെന്ന് അണ്ണാ ഡി.എം.കെ ഉറപ്പ് നല്‍കിയതായി ഉവൈസി അറിയിച്ചു.
പൗരത്വഭേദഗതി നിയമത്തെയും (സി.എ.എ) എന്‍.ആര്.സിയെയും എതിര്‍ക്കുമെന്നും പാര്‍ട്ടി അറിയിച്ചിട്ടുണ്ടെന്നും ഉവൈസി പറഞ്ഞു.അണ്ണാ ഡി.എം.കെയുമായി സഖ്യം ചേരുമെന്ന് നേരത്തെ എസ്.ഡി.പി.ഐയും അറിയിച്ചിരുന്നു. ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് 2019ലെ തെരഞ്ഞെടുപ്പിനെ നേരിട്ട അണ്ണാ ഡി.എം.കെക്ക് സംസ്ഥാനത്തെ 39 സീറ്റുകളില്‍ ഒരിടത്ത് മാത്രമായിരുന്നു ജയിക്കാനായത്. ബി.ജെ.പി എവിടെയും ജയിച്ചതുമില്ല.
കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സി.പി.എം, സി.പി.ഐ എന്നീ കക്ഷികളടങ്ങുന്ന ഇന്‍ഡ്യ മുന്നണി ഒരുഭാഗത്തും അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യവുംം തമ്മിലാണ് സംസ്ഥാനത്തെ പ്രധാന പോരാട്ടം. ഇതിനൊപ്പം ബി.ജെ.പിയും മത്സരരംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."