തൃക്കാക്കരയില്‍ ഉമ തോമസ് മത്സരിക്കുമോ?, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവം; കച്ചമുറുക്കി രാഷ്ട്രീയ പാര്‍ട്ടികള്‍
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാകുന്നു. വിജയം എല്‍ഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഒരുപോലെ നിര്‍ണ്ണായകമാണ്. തൃക്കാക്കര പിടിച്ചാല്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി സര്‍ക്കാരിനുള്ള ജനകീയ അംഗീകാരമായി എല്‍ഡിഎഫിന് അത് ഉയര്‍ത്തിക്കാട്ടാം. യുഡിഎഫിന് ഉറച്ച കോട്ട കാക്കുക എന്നതിനപ്പുറം പുതു നേതൃത്വത്തിന്റെയും സില്‍വര്‍ലൈന്‍ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് കൂടിയാകും തൃക്കാക്കര പോര്.
അതേസമയം അന്തരിച്ച എം.എല്‍.എ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമോ എന്ന സൂചന തള്ളിക്കളയാനാകില്ല. കഴിഞ്ഞ ദിവസം മത്സരിക്കാനുള്ള സാധ്യത ഉമ തോമസ് തള്ളിക്കളഞ്ഞിരുന്നില്ല. ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് അവര്‍ പ്രതികരിച്ചത്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ചര്‍ച്ച. ചര്‍ച്ചയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
അതേസമയം വോട്ടുനില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് ബിജെപിയ്ക്ക്. എന്നാല്‍ ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് മല്‍സരിക്കാനുള്ള നീക്കത്തിലാണ് ട്വന്റിട്വന്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."