കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ട്രെയിനി റിക്രൂട്ട്‌മെന്റ്; പരീക്ഷയില്ലാതെ അഭിമുഖം വഴി ജോലി നേടാം; കെ.എസ്.പി.സി.ബിയില്‍ അവസരം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കീഴില്‍ കൊമേഴ്‌സ്യല്‍ അപ്രന്റീസ് തസ്തകയില്‍ പുതിയ നിയമനം നടക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് ജില്ല കാര്യാലയത്തിലാണ് ഒഴിവുള്ളത്. ഒരു വര്‍ഷ കാലയളവിലേക്ക് ഇന്റര്‍വ്യൂ വഴിയാണ് നിയമനം നടക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് 2024 ഏപ്രില്‍ 18ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ അറിയാം,
തസ്തിക
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കീഴില്‍ കൊമേഴ്‌സ്യല്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്.
പ്രായപരിധി
26 വയസ് വരെ പ്രായമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
യോഗ്യത
ഉദ്യോഗാര്‍ഥികള്‍ അംഗീകൃത സര്‍വകലാശാലയ്ക്ക് കീഴില്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.
കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവ
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 9000 രൂപയാണ് സ്‌റ്റൈപ്പന്റായി ലഭിക്കുക.
അഭിമുഖം
ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഈ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ബയോഡാറ്റയും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
2024 ഏപ്രില്‍ 18ന് രാവിലെ 10 മണി മുതലാണ് അഭിമുഖം നടക്കുക. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കൊല്ലം ജില്ല ഓഫീസില്‍ വെച്ചാണ് അഭിമുഖം.
മറ്റ് നിര്‍ദേശങ്ങള്‍
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കീഴില്‍ ഒരു വര്‍ഷ കാലായളവിലേക്കാണ് കൊമേഴ്‌സ്യല്‍ അപ്രന്റീസ് തസ്തികയില്‍ നിയമനം നടക്കുന്നത്. പൂര്‍ണമായും ഒരു ട്രെയിനിങ് അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, മുന്‍ പരിചയ രേഖകളും സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. ബോര്‍ഡില്‍ കൊമേഴ്‌സ്യല്‍ അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനം അനുഷ്ഠിച്ചുള്ളവര്‍ അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
വിജ്ഞാപനം: CLICK HERE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."