കലക്ടര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം
നകൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തില്‍ കലക്ടര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹൈക്കോടതി നിയോഗിച്ച ഉന്നതതല സമിതി റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച പ്ലാന്റിന്റെ ചിത്രങ്ങള്‍ കണ്ട് ആശങ്ക പ്രകടിപ്പിച്ച ഡിവിഷന് ബെഞ്ച് എറണാകുളം ജില്ലാ കലക്ടറെ രൂക്ഷമായി വിമര്‍ശിച്ചു. സമയത്തിനു കോടതിയില്‍ എത്താത്തിനാണ് കോടതി വിമര്‍ശിച്ചത്. ഹരജി പിരഗണിച്ചപ്പോള് ഓണ്‍ലൈനിലാണ് കലക്ടര്‍ എത്തിയത്. കോടതി നടപടികള്‍ കുട്ടിക്കളിയായി കാണെരുതെന്ന് കോടതി മുന്നറിയിപ്പ് നല്കി.
മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും കോടതി വിമര്‍ശിച്ചു. ഖരമാലിന്യ സംസ്കരണത്തിലെ എല്ലാ നിയമങ്ങളും ബ്രഹ്മപുരത്ത് ലംഘിക്കപ്പെടുന്നു. പ്ലാന്റ് നടത്തിപ്പുകാര്‍ക്കെതിരേ എന്തു നടപടി സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് കോടതി ചോദിച്ചു. കോര്പറേഷന് ഉള്‍പ്പെടെയുള്ള ചുമതലപ്പെട്ടവര്ക്കെതിരേ പ്രോസിക്യൂഷന് നടപടികളും നഷ്ടപരിഹാരമടക്കം ഈടാക്കുമെന്ന് ബോര്‍ഡ് മറുപടി നല്കി. നഷ്ടപരിഹാരം വാങ്ങി ബാങ്കിലിട്ടാല്‍ ജനങ്ങള്‍ സഹിച്ചതിനു പരിഹാരമാകുമോയെനന്നായിരുന്നു കോടതിയുടെ ചോദ്യം. ബ്രഹ്മപുരം എന്ന പേര് തന്നെ അക്ഷരാര്‍ഥത്തില്‍ മാറ്റിയെഴുതപ്പെട്ടുവെന്നും കോടതി സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."