നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷത്തില്‍; തിങ്ങിനിറഞ്ഞ് പള്ളികൾ
കോഴിക്കോട്: റമദാന്‍ 30 പൂര്‍ത്തിയാക്കി വ്രതശുദ്ധിയുടെ നിറവില്‍ നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷത്തില്‍. മുന്‍വര്‍ഷങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ പൂര്‍ണമായും ആഘോഷപൂര്‍വ്വമായാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. പള്ളികളില്‍ ചെറിയ പെരുന്നാൾ നിസ്കാരവും പ്രത്യേക പ്രാര്‍ഥനകളും നടന്നു.
കൊവിഡിനു ശേഷം പള്ളികൾ തിങ്ങി നിറഞ്ഞ പെരുന്നാൾ നിസ്കാരമാണ് എല്ലായിടത്തും നടന്നത്. നിസ്കാരത്തിനും ഖുത്തുബക്കും ശേഷം നടന്ന പ്രഭാഷണങ്ങളിൽ ഇമാമുമാർ വിശ്വാസികളെ ബോധവത്കരിച്ചു. ചില സ്ഥലങ്ങളിൽ ഈദ് ഗാഹുകളിലാണ് പെരുന്നാള്‍ നിസ്കാരം നടന്നത്. നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം പങ്കുവെക്കുകയാണ് വിശ്വാസികള്‍.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഈദ്ഗാഹിന് പാളയം ഇമാം വി.പി.സുഹൈല്‍ മൗലവി ഈദ്ഗാഹിന് നേതൃത്വം നല്‍കി. വര്‍ഗീയവാദികളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് പാളയം ഇമാം വിപി സുഹൈല്‍ മൗലവി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശത്തെ പേരെടുത്ത് പറയാതെ ആയിരുന്നു പാളയം ഇമാമിന്റെ വിമര്‍ശനം.
തിരുവനന്തപുരത്ത് നടന്ന ഈദ് ഗാഹില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."