'കാണ്മാനില്ല ഇന്ത്യന്‍ സര്‍ക്കാറിനെ, ഏഴു വയസ്സ്, കണ്ടുകിട്ടുന്നവര്‍ ഇന്ത്യന്‍ പൗരന്‍മാരെ അറിയിക്കുക'; കേന്ദ്രത്തിനെതിരെ ഔട്ട്‌ലുക്ക് കവര്‍
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണത്തില്‍ മോദി സര്‍ക്കാറിന്റെ വീഴ്ചകള്‍ക്കെതിരെ തുറന്ന വിമര്‍ശനവുമായി ഔട്ട്‌ലുക്ക്. കവര്‍പേജ് തന്നെ കേന്ദ്രത്തിനെതിരായി ഉപയോഗിച്ചിരിക്കുകയാണ് ഔട്ട്‌ലുക്ക്. വെളുത്ത ബാക്ക്ഗ്രൗണ്ടില്‍ ചുവന്ന അക്ഷരത്തില്‍ മിസ്സിങ് എന്നെഴുതിയിരിക്കുന്നു കവറില്‍.
പേര്- ഗവണ്‍മെന്റ് ഓഫ് ഇന്ത്യ
പ്രായം- 7 വയസ്സ്
കണ്ടുകിട്ടുന്നവര്‍ രാജ്യത്തെ പൗരന്‍മാരെ വിവരമറിയിക്കണം- എന്നാണ് ഇതിന് താഴെ കൊടുത്തിരിക്കുന്ന ഡിസ്‌ക്രിപ്ഷന്‍.
കൊവിഡ് രണ്ടാം ഘട്ടം നേരിടുന്നതില്‍ മോദി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം പല ഭാഗത്ത് നിന്നും ഉയരുന്നതിനിടെയാണിത്. മഹുവ മൊയ്ത്ര, പ്രതാപ് ഭാനു മെഹ്ത, ശശി തരൂര്‍, മനോജ് ഝാ, വിജയ് ചൗതായ് വാലെ തുടങ്ങിയവരുടെ ലേഖനങ്ങളാണ് പുതിയ ലക്കത്തിലുള്ളത്.
ഓക്‌സിജന്‍ ക്ഷാമം കാരണം ആളുകള്‍ പിടഞ്ഞുമരിക്കുമ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി നല്‍കാത്തതും വിമര്‍ശനത്തിനിടയാക്കി.
???? ?? ????? ??????? !!!#OLMag | Latest Outlook cover evaluates ModiGovt@7, featuring articles by some of the best known voices- @pbmehta @ShashiTharoor @MahuaMoitra @manojkjhad @vijai63
— Outlook Magazine (@Outlookindia) May 13, 2021
Out on the stands soon.
Please subscribe: https://t.co/BIlYUhT7Yh pic.twitter.com/AIMu5pmJfT
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."