HOME
DETAILS

തമിഴ്‌നാട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട നടത്തി തെരെഞ്ഞെടുപ്പ് സ്‌ക്വാഡ്; 1,425 കിലോ സ്വര്‍ണ്ണക്കട്ടി പിടികൂടി

  
April 13 2024 | 16:04 PM

tamilnadu 1425kg gold bars worth rs 700 crore seized near sriperumbudur

ചെന്നൈ: തമിഴ്നാട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട. 700 കോടി മൂല്യം കണക്കാക്കുന്ന 1,425 കിലോ സ്വര്‍ണ്ണക്കട്ടി പിടികൂടി. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. സംഭവം തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.കൃത്യമായ രേഖകളില്ലാതെ മിനി ട്രക്കിലായിരുന്നു സ്വര്‍ണ്ണം കടത്തിയിരുന്നത്. തമിഴ്നാട്ടിലെ മിഞ്ചൂര്‍-വണ്ടലൂര്‍ ഔട്ടര്‍ റിംഗ് റോഡിലായിരുന്നു പരിശോധന. ശ്രീപെരുമ്പുത്തൂര്‍ മണ്ഡലത്തിലാണിത്.

കാഞ്ചിപുരം ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ ഏഴ് തിരഞ്ഞെടുപ്പ് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ വിവിധ ഇടങ്ങളില്‍ പരിശോധന നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് മിഞ്ചൂര്‍-വണ്ടലൂര്‍ ഔട്ടര്‍ റിംഗ് റോഡില്‍ വേഗതയില്‍ പോയികൊണ്ടിരുന്ന മിനിലോറി നിര്‍ത്തിച്ച് പരിശോധന നടത്തിയത്. ഒപ്പം ഒരു കാറും ഉണ്ടായിരുന്നു. മിനി ലോറിയില്‍ നടത്തിയ പരിശോധനയിലാണ് 1,425 കിലോ സ്വര്‍ണ്ണക്കട്ടി പിടിച്ചെടുത്തത്.

തൊട്ടടുത്തുള്ള ഫാക്ടറി ഗോഡൗണിലേക്കാണ് സ്വര്‍ണ്ണം കൊണ്ടുപോകുന്നതെന്നും രേഖകള്‍ കൃത്യമാണെന്നും കാറിലുണ്ടായിരുന്നവര്‍ അവകാശപ്പെട്ടെങ്കിലും പരിശോധനയില്‍ രേഖകള്‍ അപൂര്‍ണ്ണമെന്ന് കണ്ടെത്തുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  11 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  11 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  11 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  11 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  11 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  11 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  11 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  11 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago