18-44 പ്രായക്കാര്‍ക്ക് വാക്സിന് തിങ്കളാഴ്ച്ച മുതല്‍; കൊവിഷീല്‍ഡ് 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ്
തിരുവനന്തപുരം: 18-45 വയസിനിടയിലുള്ളവര്‍ക്ക് വാക്സിന് എടുക്കാന്‍ ശനിയാഴ്ച്ച മുതല്‍ രജിസ്ട്രേഷന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ വാക്സിന് നല്‍കും.
സംസ്ഥാനത്ത് കൊവിഷീല്‍ഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം.
അതേസമയം, കോവാക്സിന് രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതുപോലെ തന്നെ 4 മുതല്‍ 6 ആഴ്ച്ചക്കുള്ളില് എടുക്കണം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.
വാക്സിന് എടുത്താലും മാസ്ക് ധരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തും. കൂടുതല്‍ പേര് കൊവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം. ആശുപത്രികളില്‍ അധികമായി കിടക്കകള്‍ സജ്ജീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."