HOME
DETAILS

ഭര്‍ത്താവിന് ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി

  
Web Desk
April 14 2024 | 02:04 AM

The woman took her own life

കൊല്ലം: കൊല്ലം ചിതറയില്‍ ഭര്‍ത്താവിന് വാട്‌സ്ആപ്പിലൂടെ ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്ദസന്ദേശവും  അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി. ചിതറ കുമ്മിള്‍ മുള്ളാണിപ്പച്ച സ്വദേശിനി ശ്രീവിദ്യയാണ്(24) തൂങ്ങിമരിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. മൂന്ന് വര്‍ഷം മുമ്പായിരുന്നു ചിതറ കാരിച്ചിറ സ്വദേശി ജിതിനുമായുള്ള ഇവരുടെ വിവാഹം. തെറ്റിമുക്കിന് സമീപമുള്ള വാടക വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ ശ്രീവിദ്യയെ കണ്ടെത്തിയത്. 

മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ച് ശ്രീവിദ്യ ജിതിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും അയച്ചു. ഇത് കണ്ട ജിതിന്‍  ഫോണില്‍ വിളിച്ചിട്ട് ശ്രീവിദ്യ ഫോണ്‍ എടുത്തില്ല. വീട്ടിലെത്തിയപ്പോഴേക്കും ശ്രീവിദ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി. ഇവര്‍ക്ക് രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. ശ്രീവിദ്യയുടെയും ജിതിന്റെയും മെബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീവിദ്യ നേരത്തെയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നാണ് ജിതിന്‍ പൊലീസിന് നല്‍കിയ മൊഴി. ബന്ധുക്കളുടെ കൂടെമൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago