നേപ്പാളിൽ കുടുങ്ങിയവരെ സഊദിയിലെത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി
കാഠ്മണ്ഡു: നേപ്പാളിൽ ഇപ്പോൾ കുടുങ്ങി കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമായി ചാർട്ടേഡ് വിമാനത്തിൽ സഊദിയിൽ എത്തിക്കാൻ തീരുമാനം. നിലവിൽ സഊദിയിലേക്ക് പോകാനായി നേപ്പാളിൽ എത്തിയവരെ സഊദിയിൽ എത്തിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രത്യേക ചാർട്ടേഡ് വിമാന സർവ്വീസുകൾ ആരംഭിക്കാനാണ് നേപ്പാൾ അനുമതി നൽകിയിരിക്കുന്നത്.
ഇന്ത്യൻ എംബസിയുടെ അഭ്യർത്ഥന പ്രകാരം നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് റിയാദിലേക്കോ ജിദ്ദയിലേക്കോ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകുമെന്ന് നേപ്പാൾ സിവിൽ എവിയേഷൻ അതോറിറ്റി അറിയിച്ചു. നേപ്പാൾ എയർ ലൈൻസ്, ഹിമാലയ എയർലൈൻസ് എന്നിവക്കാണ് ചാർട്ടേഡ് സർവ്വീസുകൾ നടത്താൻ പ്രത്യേക അനുമതി നൽകിയിരിക്കുന്നത്. സർവ്വീസുകളെ കുറിച്ച് വിമാന കമ്പനികൾ ഉടൻ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു. ഇവിടെ കുടുങ്ങിയ മലയാളികൾ അടക്കം ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം.
അതേസമയം, ചാർട്ടേഡ് വിമാനങ്ങൾ ആയതിനാൽ സഊദിയിലേക്ക് പ്രത്യേക അനുമതി വേണ്ടി വരും. നേപ്പാൾ എയർ ലൈൻസ്, ഹിമാലയ എയർലൈൻസ് എന്നിവ ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാന കമ്പനികൾ ഇത് വരെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിട്ടില്ല.
അന്താരാഷ്ട്ര വിമാനങ്ങൾക്ക് മെയ് മുതൽ ഈ മാസം ഈ മാസം 31 നേപ്പാൾ വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെ, നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര പൂർണ്ണമായും അനിശ്ചിതത്വത്തിലായിരുന്നു. നിരവധി ഇന്ത്യക്കാരാണ് സഊദി യാത്രക്കിടെ ഇവിടെ കുടുങ്ങി കിടക്കുന്നത്. ഇവരെ സഊദിയിലെത്തിക്കാൻ നടപടികൾ കൈകൊള്ളണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."