HOME
DETAILS
MAL
മലപ്പുറത്ത് കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് അറ്റന്‍ഡര്‍ പിടിയില്‍
backup
May 14 2021 | 17:05 PM
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമം. സ്‌കാനിങിനായി കൊണ്ടുപോകവെയാണ് ആംബുലന്‍സ് അറ്റന്‍ഡര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതി പുലാമന്തോള്‍ ശങ്കരമംഗലത്ത് വീട്ടില്‍ പ്രശാന്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഏപ്രില്‍ 27 നാണ് സംഭവം നടന്നത്. കൊവിഡ് ബാധിതയായി അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ പ്രതികരിക്കാന്‍ യുവതിയ്ക്ക് സാധിച്ചില്ല. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ യുവതി വീണ്ടും ഡോക്ടറെ കാണാന്‍ വന്നപ്പോഴാണ് സംഭവം ഡോക്ടറോട് പറയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."