വര്‍ഗീയ വിഭാഗീയ ചിന്തകളെ ചെറുക്കാന്‍ വിമര്‍ശനാത്മക വായനക്കേ കഴിയൂ: വീരാന്‍കുട്ടി
മേപ്പയൂര്‍:വര്‍ഗീയ വിഭാഗീയ ചിന്തകളെ ചെറുക്കാന്‍ വിമര്‍ശനാത്മക വായന കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് പ്രശസ്ത കവിയും എഴുത്തുകാരനുമായ വീരാന്‍കുട്ടി അഭിപ്രായപ്പെട്ടു. പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച 'കുട്ടികള്‍ക്ക് ഓണപ്പാട്ടുകള്‍ ' എന്ന ബാലസാഹിത്യകൃതിയുടെ പ്രകാശനവും യു എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വീരാന്‍ കുട്ടി.
ഓണക്കഥകളിലെ മഹാബലിയും ഇന്ത്യന്‍ ചരിത്രത്തിലെ മഹാത്മഗാന്ധിയും സമത്വ സങ്കല്‍പ്പം പങ്ക് വച്ചവരായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെ.രാജീവന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്റര്‍ നിഷിദ്.കെ സ്വാഗതം പറഞ്ഞു. രാധാകൃഷ്ണന്‍ എടച്ചേരി ഏറ്റുവാങ്ങി.
പുസ്തകം എ.സുബാഷ് കുമാര്‍ പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ സെഡ്. എ.അന്‍വര്‍ ഷെമീം, ഹെഡ്മാസ്റ്റര്‍ സന്തോഷ് കുമാര്‍, ഷബീര്‍ ജന്നത്ത്, എം.എസ് പുഷ്പജം സുധീഷ് കുമാര്‍ കെ.കെ, ദിനേശ് പാഞ്ചേരി, പ്രശോഭ് സാകല്യം, ഷരീഫ്. വി.കാപ്പാട്, ബാബു സി.അരൂര്‍, പദ്മന്‍കരയാട് സംസാരിച്ചു. പുസ്തകത്തിന്റെ എഡിറ്റര്‍ കീഴരിയൂര്‍ ഷാജി മറുപടി ഭാഷണം നടത്തി. മുഹമ്മദ് കെ.എം നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."