HOME
DETAILS

പ്രശംസിക്കപ്പെടേണ്ട ദിനാചരണം

  
backup
March 14 2023 | 19:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b4%82%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%a6%e0%b4%bf%e0%b4%a8


ലോകം മാർച്ച് 15 ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ ദിനമായി ആചരിക്കപ്പെടുകയാണ്. ആദ്യമായാണ് ഇത്തരത്തിലൊരു ദിനാചരണം. ഇസ്‌ലാമോഫോബിയ, ഇരകളാക്കപ്പെടുന്ന മതസമൂഹം മാത്രമല്ല ലോകംതന്നെ നേരിടുന്ന വലിയ പ്രശ്‌നമായി വിലയിരുത്തപ്പെടുന്നുണ്ട്. മുസ്‌ലിംകളുടെ മേൽ അടിച്ചേൽപ്പിച്ച ദൈനംദിന യാഥാർഥ്യമാണിത്. മുസ്‌ലിംകൾക്കെതിരേ വംശീയ അതിക്രമം നടക്കാത്ത ഒരു ദിവസവും ലോകത്ത് കടന്നുപോകുന്നില്ല. അതിനാൽ ഓരോ ദിവസവും ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടം അനിവാര്യമാണ്. 2019 മാർച്ച് 15ന് ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് കൂട്ടക്കൊല കണക്കിലെടുത്താണ് മാർച്ച് 15 ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ട ദിനമായി ആചരിക്കാൻ യുനൈറ്റഡ് നാഷൻസ് തീരുമാനിക്കുന്നത്.


ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ പള്ളിയിൽ ജുമുഅ നിസ്‌കാരം നിർവഹിക്കുന്നവർക്ക് നേരെയും ലിൻവുഡ് ഇസ്‌ലാമിക് സെന്ററിലും മതഭ്രാന്തനായ അക്രമി തോക്കുമായി കടന്നെത്തി നിറയൊഴിച്ചതാണ് സംഭവം. ഇസ്‌ലാമിനെയും മുസ് ലിംകളെയും കുറിച്ച് പാശ്ചാത്യ സമൂഹത്തിൽ നിലനിന്ന തെറ്റായ ധാരണകളിൽ നിന്നുണ്ടായ ഭീതിയാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിരുന്നു. മഹാമാരിപോലെ പടരുന്നതെന്നാണ് ഇസ്‌ലാമോഫോബിയയെ യു.എൻ വിശേഷിപ്പിക്കുന്നത്. 1550കളിൽ സ്പാനിഷുകൾ അമേരിക്കൻ പ്രദേശങ്ങൾ കീഴടക്കിയപ്പോൾ, അവിടെയുള്ള തദ്ദേശീയ ജനവിഭാഗങ്ങളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഡൊമിനിക്കൻ ക്രൈസ്തവ വിശ്വാസാചാരങ്ങൾ പുലർത്തുന്ന സ്പാനിഷ് പണ്ഡിതൻ ബർതലോമി ഡി ലാസ് കാസസ് ചക്രവർത്തി ചാൾസ് അഞ്ചാമനെ ഉപദേശിച്ചത് അമേരിക്കയിലെ ആദിമനിവാസികളെ തുർക്കികളെപ്പോലെ കാണരുതെന്നും കൂട്ടക്കൊലകൾക്ക് പകരം സമാധാനപരമായിത്തന്നെ അവരെ കർത്താവിന്റെ വഴിയിലേക്ക് ക്ഷണിക്കണമെന്നുമാണ്.

അക്കാലത്തെ വ്യവഹാരങ്ങളിൽ 'മുസ്‌ലിം' എന്ന വാക്കിന് പകരമായായിരുന്നു തുർക്കികൾ എന്ന വാക്ക് കടന്നുവരാറുണ്ടായിരുന്നത്. പാശ്ചാത്യ ഭാഷകളിൽ 'ഇസ്‌ലാം' പോലുള്ള പദങ്ങൾ കടന്നുവരാൻ തുടങ്ങിയത് പതിനേഴാം നൂറ്റാണ്ടിൽ മാത്രമാണ്. ഇത്തരത്തിൽ പരിഷ്‌കാരത്തിനും കാടത്തത്തിനും അതിർരേഖ വരയ്ക്കുന്ന തുർക്കികൾ എന്ന വാക്കാണ് യൂറോപ്യൻ രാഷ്ട്രീയചിന്തയുടെ വികാസത്തിൽ മുസ് ലിം എന്ന ഈ 'ഭീഷണി'യിലെത്തി ഇസ്‌ലാമോഫോബിയയായി മാറിയത്. തുർക്കികൾ പരിണാമം പൂർത്തിയാകാത്തവരാണെന്നാണ് സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞിരുന്നതെന്ന കഥയുണ്ട്. ഉസ്മാനിയ ഖിലാഫത്ത് സൈന്യം ബാൽക്കൻ കീഴടക്കിയപ്പോൾ ജർമൻ പുരോഹിതൻ മാർട്ടിൻ ലൂഥർ പറഞ്ഞത് തുർക്കികൾ ചെകുത്താന്റെ പ്രതിനിധികളാണെന്നാണ്. ടെറിബിൾ ടർക്ക് എന്ന പ്രയോഗംതന്നെ അക്കാലത്ത് പോർച്ചുഗൽ ഭരണപ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്നു.


തുർക്കികൾ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായ കാലത്താണ് തുർക്കികൾക്ക് പകരം ഇസ്‌ലാം എന്ന പദം യൂറോപ്യൻ ഭാവനയിലെത്തുന്നത്. കോളനിയാനന്തര ദേശ രാഷ്ട്രങ്ങളും അവയുടെ ഭരണസംവിധാനങ്ങളും ഈ ഇസ്‌ലാംവിരുദ്ധ പാരമ്പര്യത്തെ ഏറ്റെടുക്കുകയാണ് ചെയ്തത്. യുദ്ധത്തിന്റെ പ്രധാന ഇരകൾ മുസ്‌ലിംകളായിത്തീരുകയും അവർ ഏറ്റവും വലിയ അഭയാർഥി ജനസമൂഹമായി മാറുകയും ചെയ്തതാണ് ഇതിന്റെ അനന്തരഫലം. അവരെ നിയമവിരുദ്ധമായി തടവിൽവയ്ക്കാമെന്ന പൊതുധാരണ രൂപപ്പെടുന്നു. ഇന്ത്യയിലടക്കം അവർക്കെതിരേ വിദ്വേഷം ജനിപ്പിക്കുന്നതും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതുമായ രാഷ്ട്രീയപ്രവർത്തനം സജീവമാകുന്നു.

ഇന്ത്യയിൽ വലതുപക്ഷ ഹിന്ദുത്വവാദികൾ മാത്രമല്ല ഇസ് ലാമോഫോബിക്കുകളായുള്ളത്. മതേതര ലിബറൽ ലോകവും ഇസ്‌ലാമിക്‌ ഫോബിയയിൽ അവരുടേതായ സംഭാവനകൾ നൽകുന്നുണ്ട്. ഇസ്‌ലാമോഫോബിയയെ കേവലം വിദ്വേഷമായും മുൻധാരണകളായും ചുരുക്കുന്നത് തെറ്റാവും. ഇസ്‌ലാം പുതിയ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതാണെന്ന വിശ്വാസമാണ് ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനമെന്ന് കരുതണം. മറ്റു മതങ്ങളുമായി ഇസ് ലാം പൊതുമുല്യങ്ങളൊന്നും പങ്കുവയ്ക്കുന്നില്ല, ഒരു മതമെന്ന നിലയ്ക്ക് പാശ്ചാത്യതയേക്കാൾ നിലവാരം കുറഞ്ഞതും പ്രാകൃതവും അയുക്തികവുമാണ് ഇസ്‌ലാം. അത് ഹിംസയുടെ മതമാണ്, ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ വാദങ്ങളും ഇതോടൊപ്പമുണ്ട്.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് ഭയം ഉൽപ്പാദിപ്പിക്കുക എന്നത് നിലവിലുള്ള ഒരു രാഷ്ട്രത്തിന്റെയും പ്രഖ്യാപിത ലക്ഷ്യമല്ല. എന്നാൽ, ഇന്ത്യയിലടക്കം, നിലപാടുകളിൽ അത് പ്രതിഫലിപ്പിക്കുന്ന സന്ദർഭങ്ങൾ ധാരാളമുണ്ട്. വംശഹത്യയിലൂടെ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുക, മുസ്‌ലിംകളെ ഇസ്‌ലാമിക മൂല്യങ്ങളിൽനിന്ന് പിഴുതുമാറ്റുക, അവരുടെ സ്വത്വം ഇല്ലാതാക്കുക തുടങ്ങിയവ അനന്തരഫലമാണ്. 1857ലെ പ്രക്ഷോഭത്തിനുശേഷം ഡൽഹിയിൽ താമസിക്കുന്ന മുസ്‌ലിംകൾ പ്രധാന മേഖലകളിൽനിന്ന് പുറത്താക്കപ്പെട്ടതായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. വിഭജനസമയത്തും അടിയന്തരാവസ്ഥയിലും സമാനമായ കുടിയൊഴിപ്പിക്കൽ നടന്നു.

എല്ലാ ഇന്ത്യൻ നഗരങ്ങൾക്കും സമാനമായ മുസ് ലിം പാർശ്വവൽക്കരണത്തിന്റെ ചരിത്രമുണ്ട്.
നഗരത്തിന്റെ വളർച്ചയും അതിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് മുസ്‌ലിംകളെ എത്തിക്കുന്നു. രാജ്യത്തിന്റെ 'ശുദ്ധീകരണ'ത്തിലും പ്രധാന ഇരകൾ മുസ്‌ലിംകളാണ്. ദേശീയ പൗരത്വപ്പട്ടികയെന്ന ആശയംപോലും മുസ്‌ലിം കുടിയേറ്റക്കാരെന്ന ദീർഘകാല ഭയത്തിൽ നിന്നുണ്ടായതാണ്. മറ്റുള്ളവരുടെ സാന്നിധ്യത്തിൽ രാജ്യം മലിനമാകുമെന്ന പേടിയിൽ നിന്നുണ്ടാകുന്ന വികലമായ ആശയമാണിത്. ഇസ് ലാമോഫോബിയ എന്നത് മുസ്‌ലിംകളോടുള്ള ഭയം, മുൻവിധി, വെറുപ്പ് എന്നിവയാണെന്നാണ് യു.എൻ ചൂണ്ടിക്കാട്ടുന്നത്. ഇത് ഓൺലൈൻ, ഓഫ്‌ലൈൻ ലോകത്ത് ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, ദുരുപയോഗം ചെയ്യൽ, പ്രേരണ, ഭീഷണി, പ്രകോപനം, ശത്രുത, അസഹിഷ്ണുത എന്നിവയിലേക്ക് നയിക്കുന്നു. അത് മുസ്‌ലികളുടെ അടയാളങ്ങളെയും ലക്ഷ്യമിടുന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷനാണ് മാർച്ച് 15 ഇസ്‌ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കാനുള്ള പ്രമേയം കൊണ്ടുവന്നത്. യു.എൻ അംഗരാജ്യങ്ങൾ ഇതിനെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയായിരുന്നു. യു.എൻ ദിനാചരണത്തെ സുപ്രധാന ചുവടുവയ്പ്പായി കാണണമെന്ന് സമാധാന പ്രേമികൾ ആഗ്രഹിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  a month ago
No Image

പതിനെട്ടാം പടി കയറുമ്പോല്‍ പൊലിസുകാരന്‍ കരണത്തടിച്ചെന്ന പരാതി: പൊലിസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാര്‍ജ ചാരിറ്റി ഇനിഷ്യേറ്റീവ്

uae
  •  a month ago
No Image

തുരുത്തിക്കരയിൽ വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; ഇടപെട്ട് മന്ത്രി ശിവൻകുട്ടി, അന്വേഷിച്ച് റിപ്പോ‍ർട്ട് സമർപ്പിക്കണം

Kerala
  •  a month ago
No Image

വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ ചന്ദനക്കടത്ത്

Kerala
  •  a month ago
No Image

യുഎഇ ഇന്ത്യന്‍ സ്‌കൂളുകളിലെ കെജി 1 പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു

uae
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി ഖത്തര്‍; പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് അമീര്‍

qatar
  •  a month ago
No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  a month ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  a month ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago