സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു; ഉച്ചയോടെ നെടുമ്പാശേരിയിലെത്തിക്കും
ന്യൂഡല്‍ഹി: ഇസ്രാഈല്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ഇസ്രാഈലില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറും.
നാളെ ഉച്ചകഴിഞ്ഞ് കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണ് സംസ്കാരം.
Mortal remains of Kerala woman who died in Palestinian rocket strike earlier this week arrive at Delhi airport. Union Minister V Muraleedharan and Rony Yedidia Clein, Israel's Deputy Envoy pay floral tribute pic.twitter.com/5Jd5Atty6r
— ANI (@ANI) May 15, 2021
ഇസ്രായേലിലെ അഷ്ക ലോണില്‍ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്ത് വരികയായിരുന്നു സൗമ്യ. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിച്ച് ദുരന്തമുണ്ടായത്. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. ഭര്‍ത്താവും മകനും നാട്ടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."