HOME
DETAILS

പി.സി ജോർജും കെ.എം മാണിയുടെ ബ്ലേഡ്‌ ഉപ്പേരിയും

  
backup
May 05 2022 | 03:05 AM

59634563-4111

ചെറിയ ചെറിയ ചില കാര്യങ്ങൾ
ടി.പി ചെറൂപ്പ

ഓർമകളാണ്; സന്ദർഭങ്ങൾ തൊട്ടുവിളിക്കുമ്പോൾ ഉണർന്നെഴുന്നേൽക്കുന്ന ചരിത്രസ്മൃതികൾ. ഇപ്പോളത് മുതിർന്ന രാഷ്ട്രീയനേതാവ് പി.സി ജോർജിലാണ് ഉരുമ്മിനിൽക്കുന്നത്. വിവാദ നായകൻ പി.സി ജോർജും ഈ കുറിപ്പുകാരനും തിരുവനന്തപുരത്തെത്തുന്നത് ഒരേ വർഷമാണ്, 1980ൽ. ഒരാൾ പൂഞ്ഞാറിൽനിന്ന് കേരള നിയമസഭയിൽ കന്നിയംഗം. ഇനിയൊരാൾ കോഴിക്കോട്ടുനിന്ന് നിയമസഭയുടെ പ്രസ് ഗാലറിയിൽ കന്നി റിപ്പോർട്ടർ. രണ്ടുപേരും താമസം എം.എൽ.എ ക്വാർട്ടേഴ്‌സിൽ അന്നത്തെ ന്യൂബ്ലോക്ക് രണ്ടാംതട്ടിലും മൂന്നാംതട്ടിലും. രാവിലെയും രാത്രിയും കാന്റീനിൽ നിന്നാണ് അധികവും കണ്ടുമുട്ടുക. രാവിലെ പുട്ട്, കടല, ബുൾസയ്. വൈകീട്ട് കഞ്ഞിയും പുഴുക്കും പി.സിയുടെ ഇഷ്ടഭോജ്യം. പി.സി ജോർജ് മെലിഞ്ഞ് സുന്ദരനായ ചെറുപ്പക്കാരൻ. ഇന്നത്തെപ്പോലെ ശരീരത്തിന് ഗജഭാരമില്ല. ശുദ്ധ ഖദർമുണ്ടും കുപ്പായവും. ആഞ്ഞുവലിച്ച് അതിവേഗ നടത്തം. സഭയ്ക്കകത്തും പുറത്തും ശ്രദ്ധ പിടിച്ചുപറ്റുന്ന പുതുവാഗ്മി.


പഴയ നിയമസഭാ ഹാളിലാണ് അരങ്ങേറ്റം. പ്രസംഗം കഴിഞ്ഞ് സഭാംഗങ്ങൾക്കും പ്രസ് ഗാലറിക്കും ഇടക്കുള്ള ദീർഘമായ ഇടനാഴികവഴി ഒരു വരവുണ്ട്. തന്റെ പ്രസംഗം പ്രസ് ശ്രദ്ധിച്ചുകാണുമല്ലോ എന്ന് ഒർമപ്പെടുത്തുന്നതിനു വേണ്ടിയുള്ള ശ്രദ്ധക്ഷണിക്കൽ. ഗുരുവും വഴികാട്ടിയുമായ കെ.എം മാണിയായിരുന്നു മുഖ്യശത്രു. സഭയുടെ സമാദരണീയനായിരുന്നു മാണി സാർ അന്നും. പക്ഷേ, പി.സി ജോർജ് വാചാ ദ്രോഹിക്കും. ഭള്ള് പറഞ്ഞെന്നിരിക്കും. കൊച്ചുപിള്ളേരോട് മുട്ടി തന്റെ മഹത്വം കളയേണ്ട എന്നു കരുതിയാവും മാണി സാർ പ്രതികരിക്കാറില്ല. എന്നാൽ, അണമുട്ടിയാൽ ചേരയും കടിക്കും എന്ന ചൊല്ലുപോലെ ഒരിക്കൽ അദ്ദേഹത്തിനു മിണ്ടാതിരിക്കാനായില്ല.
സഭ്യേതരമായ ഒരു പരാമർശം. സ്പീക്കർ എ.പി കുര്യൻ അപ്പോൾതന്നെ അതു രേഖയിൽനിന്ന് നീക്കംചെയ്തു. ഒരു പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ച് കെ.എം മാണി പറഞ്ഞു: 'സ്പീക്കർ സർ, ഇനിയെങ്കിലും ഈ ജോർജിനെ ഒന്ന് മര്യാദക്കിരുത്തണം. വെളുപ്പിന് ഇങ്ങെറങ്ങും. മാണിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞേപറ്റൂ എന്ന പരിപാടിയുമായി. സർ, ദയവുണ്ടായിട്ട് അങ്ങ് കുറച്ചു സെവനോ ക്ലോക് ബ്ലേഡ് വാങ്ങി ജോർജിന് ഉപ്പേരി വച്ചുകൊടുക്കാൻ ഏർപ്പാടാക്കണം'.


ബ്ലേഡ് ഉപ്പേരി! നിയമസഭ ആദ്യം കേൾക്കുകയായിരുന്നു അങ്ങനെ ഒരു പ്രയോഗം. പി.സിയുടെ നാക്കും തൊണ്ടയും ശരിയാവണമെങ്കിൽ ബ്ലേഡ് കൊണ്ട് ഉപ്പേരി ഉണ്ടാക്കിക്കൊടുക്കണമെന്ന് കെ.എം മാണി പറഞ്ഞത് നാലു പതിറ്റാണ്ടുമുമ്പ്. അന്നത് സംഭവിച്ചിരുന്നുവെങ്കിലെന്ന്, ഇന്ന് ആഗ്രഹിക്കുന്നത് കേരളീയ മുസ്‌ലിം സമൂഹമാണ്. കാരണം, അവർ വർഗീയത പരത്തുന്നുവെന്നും മറ്റു സമുദായങ്ങൾ അവരെക്കൊണ്ട് പൊറുതിമുട്ടുന്നുവെന്നും വെട്ടിത്തുറന്നു പ്രഖ്യാപിച്ചിരിക്കുകയാണ് പി.സി.
വർഗീയത എന്നത് വാസ്തവത്തിൽ ഒരു അശ്ലീലമാണ്. പരിഷ്‌കരിച്ച കാലത്തിനും സമൂഹത്തിനും പറ്റിയ അന്തസ്സുള്ള പ്രവണതയല്ല അത്. വർഗീയത പേറുന്ന ഹൃദയം കെട്ട മുട്ടപോലെയും അതു പ്രചരിപ്പിക്കുന്ന നാവ് പരിസരം മലീമസമാക്കുന്ന ഉപകരണം പോലെയുമാണ്. ഇത്രയും ആയുധങ്ങൾ അണിഞ്ഞാണ് പി.സി കേരളത്തിന്റെ സുന്ദരമായ പരിസരത്തിലൂടെ നടക്കുന്നത്. ആ സാമീപ്യം അനുഭവിക്കുമ്പോൾ മുട്ട എറിയേണ്ട, മുദ്രാവാക്യം വിളിക്കേണ്ട; മൂക്കു പൊത്തിയാൽ മതി. നമ്മൾ വിചാരിക്കുന്ന പോലെ സംഘ്പരിവാറിനു പോലും ഏറെക്കാലം ചുമന്നുനടക്കാനാവില്ല അഭിപ്രായ സ്ഥിരതയില്ലാത്ത പി.സിയെ.
വർഗീയത വിപണനം ചെയ്ത് അധികാരമുറപ്പിക്കാൻ രാജ്യത്ത് ഒരു വിഭാഗം കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോൾ തന്നെ, അപരിഷ്‌കൃതമായ ഈ നിലപാടിനെതിരേ ശക്തമായ പ്രതിരോധനിരയും ഉയർന്നുവരുന്നുണ്ട്. ഹിന്ദു-മുസ്‌ലിം സംഘർഷം, അമ്പലം-പള്ളി തർക്കം... എല്ലാം വെറും രാഷ്ട്രീയ കൺകെട്ടു സൂത്രങ്ങളാണെന്ന് ബോധ്യമുള്ള, വർഗീയത അശ്ലീലമാണെന്നു വിചാരിക്കുന്ന ഒരു തലമുറ തൊട്ടുപിറകിലുണ്ട്. അവർ പൊളിച്ചെഴുതാൻ വരുന്നവരാണ്. പറ്റ്‌ന നഗരത്തിലെ മുസ്‌ലിം പള്ളിയിൽനിന്ന് വാങ്ക് കൊടുക്കുമ്പോൾ 50 മീറ്റർ അകലെയുള്ള മഹാവീർ മന്ദിർ ക്ഷേത്രത്തിലെ മൈക്ക് ഓഫ് ചെയ്യണമെന്ന് ക്ഷേത്രക്കമ്മിറ്റി ചെയർമാൻ കിഷോർ കുനാൽ നിർദേശിച്ചിരിക്കുന്നത് ഈ പൊളിച്ചെഴുത്തിന്റെ ലക്ഷണമാണ്. രാമനവമിക്ക് ക്ഷേത്രത്തിലെത്തുന്ന ഹൈന്ദവ സഹോദരങ്ങൾ പള്ളിയിൽ വന്ന് സർബത്ത് കഴിക്കുന്നത് തുടരുമെന്ന് പള്ളിക്കമ്മിറ്റി ചെയർമാൻ ഫൈസൽ ഇമാമും പറഞ്ഞിരിക്കുന്നു.


മഹാരാഷ്ട്രയിൽ മുസ്‌ലിം ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നീക്കംചെയ്യാൻ സർക്കാർ ശ്രമം ആരംഭിച്ചപ്പോൾ, തങ്ങളുടെ നാട്ടിലെ പള്ളികളിലെ വാങ്കുവിളി തുടരട്ടെയെന്ന് മറാത്ത് വാഡ ജൽന ജില്ലയിൽ ബന്ദനാപൂർ ദസ്‌ലാപീർവാഡി ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കിയിരിക്കുന്നു. കുറച്ചെങ്കിലും മലയാളികളുള്ള ഹിന്ദുഭൂരിപക്ഷ പ്രദേശമാണിത്. അമ്മയുടെ സഞ്ചയനത്തിന് ഇഫ്താർ വിരുന്നൊരുക്കി മതമൈത്രിയുടെ വലിയ സന്ദേശം നൽകുന്നു കാസർകോട് മേൽപറമ്പ് അരമങ്ങാനം മരവയലിലെ നാരായണി അമ്മയുടെ മക്കൾ! അഗളി പുതൂരിലെ അമ്മിണിച്ചേച്ചി പറയുന്നത്, പുതൂർ ബയാനുൽ ഇസ്‌ലാം പള്ളി വിപുലീകരണത്തിനാവശ്യമായ ഭൂമി തന്റെ കിടപ്പാടത്തിൽനിന്ന് എടുത്തോളൂ എന്നാണ്.
എത്ര ഹൃദ്യമാണ് ഇന്നാട്ടിലെ മനുഷ്യരുടെ മനസ്; മനസ്ഥിതി? പക്ഷേ, ചില രാഷ്ട്രീയക്കാർ കയറി ഇവിടെയെല്ലാം പാഷാണം പൂശുന്നു. നമ്മുടെ മതേതരത്വത്തെ മാന്യമായി കൊണ്ടുനടക്കാൻ ഇവിടുത്തെ സാധാരണ മനുഷ്യർ തയാറെടുത്തു വരികയാണ്. എന്നാൽ, ഇതൊക്കെ മണത്തറിഞ്ഞ് പി.സി ജോർജിനെപ്പോലെയുള്ളവർ അങ്ങോട്ട് പോവാതിരുന്നാൽ മാത്രം മതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago