HOME
DETAILS

കെ.എസ്.ആർ.ടി.സിയിൽ പ്രൊഫഷനൽ മാറ്റം അനിവാര്യം

  
backup
May 05 2022 | 03:05 AM

editorial-89563-6523-0

ഇത്തവണത്തെ വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത് പൊതുസമൂഹത്തെ നിരാശപ്പെടുത്തിയിരുന്നു. ആഘോഷവേളകളിൽ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിവരാറുള്ള പാരമ്പര്യമാണ് നമ്മുടേത്. ഓണമായാലും വിഷു ആയാലും ചുരുങ്ങിയപക്ഷം ഭക്ഷ്യകിറ്റുകളെങ്കിലും നൽകിവരാറുണ്ട്. ശമ്പളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ജീവനക്കാർ കെ.എസ്.ആർ.ടി.സിയിലുണ്ട്. കുട്ടികളുടെ പഠനാവശ്യങ്ങൾക്ക് ബാങ്കുകളിൽനിന്നു വായ്പയെടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയാൽ ഒടുക്കേണ്ട കൂട്ടുപലിശ, വീടുകൾ പണിയാനെടുത്ത വായ്പകൾ തുടങ്ങി നിരവധി ആവശ്യങ്ങളാണ് ശമ്പളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവർക്ക് നിർവഹിക്കാനുള്ളത്.

വിഷുവിന്റെയും ഈസ്റ്ററിന്റെയും ശമ്പളം വളരെ വൈകി വിതരണം ചെയ്തപ്പോൾ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞത്, ജീവനക്കാർക്ക് ശമ്പളം നൽകാൻ എക്കാലവും സർക്കാരിനാവില്ലെന്നും അതിനാവശ്യമായ പണം കെ.എസ്.ആർ.ടി.സി കണ്ടെത്തണമെന്നുമായിരുന്നു. മന്ത്രി പറഞ്ഞത് ശരിയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് എല്ലാ കാലവും ശമ്പളം നൽകാൻ ഏതൊരു സർക്കാരിനും കഴിയില്ല. അതു സ്ഥാപനങ്ങൾതന്നെ കണ്ടെത്തണം.പക്ഷേ, അതിന് ജീവനക്കാരല്ലല്ലോ കണ്ടെത്തേണ്ടത്, സ്ഥാപനത്തെ നയിക്കാൻ ബാധ്യസ്ഥരായവരല്ലേ.

ധനകാര്യ-മാനേജ്‌മെന്റ് കാര്യങ്ങളിൽ കെ.എസ്.ആർ.ടി.സി വലിയൊരു പരാജയമാണ്. പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും തകർച്ചയ്ക്കു കാരണം പ്രാഗത്ഭ്യമില്ലാത്തവർ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്തു വരുന്നു എന്നതാണ്. കെ.എസ്.ആർ.ടി.സിയുടെ ആസ്തി എത്ര കോടിയാണെന്ന് ഇപ്പോഴും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. 420 ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സിക്കുണ്ട്. പഴയ വില നിലവാരത്തിലാണ് ഇതിന്റെ വില 960 കോടിയായി രേഖപ്പെടുത്തിയിരിക്കുന്നത്. രേഖപ്പെടുത്തിയതിന്റെ പല മടങ്ങ് വരും ഇപ്പോഴത്തെ മാർക്കറ്റ് വില. കോടികൾ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പയെടുത്ത് ചെലവാക്കുമ്പോൾ പണം ഏതൊക്കെ വഴികളിലേക്ക് പോകുന്നുവെന്നത് സംബന്ധിച്ച് കൃത്യമായ പരിശോധനകളില്ല.

പൊതുമേഖലയിൽ ലാഭകരമായി പ്രവർത്തിച്ചിരുന്ന കേരള സോപ്‌സ് ആൻഡ് ഓയിൽസ് കെടുകാര്യസ്ഥതയാൽ പൂട്ടിപ്പോയതായിരുന്നു. കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ കീഴിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചുവെങ്കിലും തുടക്കത്തിലുണ്ടായിരുന്ന പ്രഭാവം പിന്നീട് നിലനിർത്താനായിട്ടില്ല. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പ്രൊഫഷനലിസമില്ല എന്നതാണവയുടെ പരാജയങ്ങളുടെ അടിസ്ഥാന കാരണങ്ങൾ. രാഷ്ട്രീയ താൽപര്യങ്ങളാൽ പൊതുമേഖലാ സ്ഥാപന മാനേജ്‌മെന്റിൽ രാഷ്ട്രീയപാർട്ടി നേതാക്കളെയും അനുഭാവികളെയും നിയമിക്കുമ്പോൾ പ്രാഗത്ഭ്യമില്ലാത്തവർ തലപ്പത്ത് വരുന്നത് സ്വാഭാവികം. അത്തരം ആളുകളുടെ കഴിവില്ലായ്മയാണ് പല പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാകാൻ കാരണം. കേരളാ സോപ്‌സ് ആൻഡ് ഓയിൽസ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ലിറിൽ പോലുള്ള സോപ്പുകൾക്കായി ഉപയോക്താക്കൾ കാത്തുനിന്ന കാലമുണ്ടായിരുന്നു. എന്നിട്ടും ആ സ്ഥാപനം തകർച്ചയെ അഭിമുഖീകരിച്ചു. ഇതേ വിധി കെ.എസ്.ആർ.ടി.സിക്കും കെ.എസ്.ഇ. ബിക്കും വരാതിരിക്കണമെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളായി പ്രാഗത്ഭ്യം തെളിയിച്ച മാനേജ്‌മെന്റ് വിദഗ്ധരെയാണ് നിയമിക്കേണ്ടത്. രാഷ്ട്രീയാതീതമായി ചിന്തിക്കാൻ കഴിവുള്ള ഭരണകർത്താക്കൾക്കേ അതിന് കഴിയൂ.

രാഷ്ട്രീയ താൽപര്യത്താൽ കഴിവില്ലാത്തവർ തലപ്പത്തു നിയമിതരാകുമ്പോൾ സാമ്പത്തിക പ്രതിസന്ധി എങ്ങനെ തരണം ചെയ്യണമെന്ന് അവർക്ക് അറിഞ്ഞുകൊള്ളണമെന്നില്ല. ഉടൻ പരിഹാരമെന്ന നിലയ്ക്ക് അവർ സർക്കാരിനെ സമീപിക്കുകയാണ് പതിവ്. നാല് കോടി കിട്ടിയാൽ തൽക്കാലം പിടിച്ചുനിൽക്കാമെന്നായിരിക്കും അവർക്ക് സർക്കാരിനു മുന്നിൽ ബോധിപ്പിക്കാനുണ്ടാവുക. അത്തരം ബോധ്യപ്പെടുത്തലുകൾ അവരുടെ പരിമിതിയെയാണ് വെളിപ്പെടുത്തുന്നത്. സ്ഥാപനത്തെ കടം കയറാതെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നത് സംബന്ധിച്ച പ്രോജക്ട് റിപ്പോർട്ടുകളൊന്നും അവരുടെ ബുദ്ധിയിൽ ഉദിക്കില്ല. സമ്മർദങ്ങൾക്ക് വഴങ്ങാതെ രാഷ്ട്രീയാതീതമായി, വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ സ്ഥാപനങ്ങൾക്ക് നിലനിൽപ്പുണ്ടാകൂ. അതിലെ ജീവനക്കാർക്ക് മാന്യമായ ശമ്പളം നൽകാൻ കഴിയൂ. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്‌കാരങ്ങളിൽ കേരളത്തിനു പലതും പഠിക്കാനുണ്ട്. ഡി.എം.കെ നേതാക്കളെയല്ല അദ്ദേഹം പല സ്ഥാപനങ്ങളുടെയും ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്നത്. അതത് മേഖലകളിൽ കഴിവു തെളിയിച്ചവരെയാണ് ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു കൊണ്ടിരിക്കുന്നത്.

ഇവിടെയും അത്തരമൊരു പ്രൊഫഷനലിസം കൊണ്ടുവന്നിരുന്നുവെങ്കിൽ മന്ത്രി ആന്റണി രാജുവിന് ശമ്പളം അതത് പൊതുമേഖലാസ്ഥാപനങ്ങൾ തന്നെ നൽകണമെന്ന് പറയേണ്ടിവരുമായിരുന്നില്ല.ശമ്പളം ഇന്ന് നൽകുന്നില്ലെങ്കിൽ നാളെ 24 മണിക്കൂർ പണിമുടക്കിന് നോട്ടിസ് നൽകിയിരിക്കുകയാണ് തൊഴിലാളി യൂനിയനുകൾ. കെ.എസ്. ആർ.ടി.സി മാനേജ്‌മെന്റിന് ആകെ 82 കോടിയാണ് ശമ്പളത്തിന് വേണ്ടത്. ധനകാര്യവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമേ തരാൻ പറ്റൂവെന്നാണറിയിച്ചത്. 52 കോടി കണ്ടെത്തിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സി നാളെ മുതൽ സമരം നേരിടേണ്ടിവരും.

എല്ലാ മാസവും അഞ്ചിനു മുമ്പ് ശമ്പളം നൽകാമെന്ന് കെ.എസ്.ആർ.ടി.സി മാനേജുമെന്റുമായി ട്രേഡ് യൂനിയനുകൾ ധാരണ ഉണ്ടാക്കിയതാണ്. 170 കോടിയിലധികം മാസംതോറും ഇപ്പോൾ കെ.എസ്.ആർ.ടി.സിക്ക് വരുമാനമുണ്ട്. എന്നിട്ടും ജീവനക്കാരുടെ 82 കോടി രൂപയ്ക്ക് സർക്കാരിനെ സമീപിക്കേണ്ടി വരുന്നത് മാനേജ്‌മെന്റിന്റെ കഴിവുകേടാണ്. പല അനാവശ്യ ചെലവുകളും കണ്ടെത്തി അവ ഇല്ലാതാക്കാൻ ഒരുശ്രമവും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അഴിമതികൾ തടയപ്പെടുന്നില്ല. ഒരു ആസൂത്രണവുമില്ലാതെയാണ് കോഴിക്കോട് അടക്കമുളള പല ജില്ലകളിലും കൂറ്റൻ ബസ് സ്റ്റേഷനു കളുണ്ടാക്കിയത്. ആ കെട്ടിടങ്ങൾ വലിയ ബാധ്യതകളാണ് വരുത്തി വച്ചിരിക്കുന്നത്.
ഇവയിൽനിന്നൊന്നും കാര്യമായ വരുമാനം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നില്ല. ഇതിന്റെ പിന്നിലെ അഴിമതി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഡിസംബറിലാണ് കെ.എസ്.ആർ.ടി. സി ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 ആക്കി വർധിപ്പിച്ചത്. വർധിപ്പിക്കുന്നതിന് മുമ്പത്തെ ശമ്പളം പോലും കിട്ടാത്ത അവസ്ഥയാണിപ്പോഴുള്ളത്. എത്രയും വേഗത്തിൽ പ്രൊഫഷനൽ പഠനം നടത്തി മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിൽ ജീവനക്കാർ എല്ലാ മാസവും ശമ്പളത്തിനായി സമരം ചെയ്യേണ്ടിവരും. മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ തകർന്നതു പോലെ കെ.എസ്.ആർ.ടി.സിയും ചിലപ്പോൾ അപ്രത്യക്ഷമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago