സ്പീക്കറുടെ ഓഫിസിനു മുന്നില്‍ പ്രതിപക്ഷത്തിന്റെ ഉപരോധം; പ്രതിപക്ഷ എം.എല്‍.എമാരെ കയ്യേറ്റം ചെയ്ത് വാച്ച് ആന്‍ഡ് വാര്‍ഡ്
തിരുവനന്തപുരം: സ്പീക്കറുടെ ഏകപക്ഷീയ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ ഉപരോധം. സ്പീക്കറുടെ ഓഫിസിനു മുന്നിലാണ് ഉപരോധിക്കുന്നത്. അതിനിടെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എം.എല്‍.എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തതായി പരാതി. തിരുവഞ്ചൂര്‍ ഉള്‍പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ഇടപെടല്‍ സംഘര്‍ഷത്തിലേക്ക് നയിച്ചു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളം നടക്കുകയാണ്. സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയാണ്. സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം എത്തിയത്.
എം.എല്‍.എമാരെ ബലം പ്രയോഗിച്ച് നീക്കുകയാണ്. എം.എല്‍.എമാരെ വലിച്ചിഴച്ചു. അതിനിടെ ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍ കുഴഞ്ഞു വീണു. സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. സനീഷ് കുമാറിനെ മര്‍ദ്ദിച്ചെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കെ.കെ രമയേയും വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞു.
സ്ത്രീകള്‍ക്ക് നേരെ അതിക്രമം വര്‍ധിക്കുന്നുവെന്ന വിഷയത്തിലാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. ഉമാ തോമസാണ് നോട്ടീസ് നല്‍കിയത്. നോട്ടീസിന് അനുമതി നല്‍കിയില്ല. ഭരണസിരാകേന്ദ്രത്തിന്റെ താഴെ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുവെന്നും ഇത് ചര്‍ച്ച ചെയ്തില്ലെങ്കില്‍ എന്തിനാണ് സഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."