HOME
DETAILS

വയനാട് കേന്ദ്രമാക്കി രാഹുലിനെതിരേ ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കം

  
backup
May 05 2022 | 03:05 AM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%b9


കൽപ്പറ്റ
മണ്ഡലത്തിൽ വിനോദത്തിനെത്തുന്ന പ്രതിനിധി എന്ന വിമർശനത്തിന് പിന്നാലെ രാഹുൽ ഗാന്ധി എം.പിക്കെതിരേ വയനാട്ടിൽ രാഷ്ട്രീയ നീക്കം ശക്തമാക്കി ബി.ജെ.പി. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ സംസ്ഥാന, ദേശീയ നേതാക്കളുടെ സാന്നിധ്യമുറപ്പാക്കി 'ആദിവാസി മേഖലകളിലെ അവികസനം' ചർച്ചയാക്കിയാണ് ബി.ജെ.പിയുടെ നീക്കം.
ലോക്‌സഭാ തെരെഞ്ഞെടുപ്പിനു ശേഷമാണ് ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് ബി.ജെ.പി നേതാക്കൾ ജില്ലയിൽ പതിവ് സാന്നിധ്യമാകുന്നത്. ഏറ്റവുമൊടുവിലായി കഴിഞ്ഞദിവസം കേന്ദ്ര വനിതാ ശിശു വികസന ക്ഷേമ മന്ത്രി സ്മൃതി ഇറാനിയും ജില്ലയിലെത്തിയിരുന്നു.


സമീപകാലത്തായി ബി.ജെ.പി ദേശീയ സെക്രട്ടറി സി.ടി രവി, സുരേഷ് ഗോപി എം.പി, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവരും വയനാട്ടിലെത്തി.
ഗോത്ര വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ബി.ജെ.പി സംസ്ഥാന കമ്മിറ്റി നിയോഗിച്ച സബ് കമ്മിറ്റിയും വയനാട് സന്ദർശിച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ച് രണ്ടാംവാരം മൂന്നുദിവസമാണ് സുരേഷ് ഗോപി ജില്ലയിലുണ്ടായിരുന്നത്. സന്ദർശനത്തിനു ശേഷം രാജ്യസഭയിൽ കേരളത്തിൽ ആദിവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുന്നയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്ര മന്ത്രിയുടെ സന്ദർശനം.


വയനാട്ടിൽ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ ആസ്പിരേഷനൽ ഡിസ്ട്രിക്റ്റ് പദ്ധതിയോട് സംസ്ഥാന സർക്കാർ നിസ്സഹകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി എം.പിയോട് ചോദിക്കണമെന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. വയനാടിന്റെ ഭൂപ്രകൃതിയെക്കുറിച്ചുള്ള ചോദ്യത്തിനു ജില്ല സുന്ദരമാണെന്നും ഇക്കാര്യം അമേഠിയിലെ ജനങ്ങളെ അറിയിക്കുമെന്നും അവർ പ്രതികരിച്ചു. താൻ രാഹുലിനെപ്പോലെ അല്ലെന്നും അമേഠിയിൽനിന്ന് ഒളിച്ചോടില്ലെന്നും അവർ പറഞ്ഞു. മൂന്നുവർഷം മുമ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിപ്പോൾ വയനാട് നേരിട്ടിരുന്ന വെല്ലുവിളികളിൽ പലതും ഇപ്പോഴും നിലനിൽക്കുകയാണെന്നും മന്ത്രി വിമർശിച്ചു. കൽപ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.


അതേസമയം കേന്ദ്രമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ ജനപ്രതിനിധികളെ ഒഴിവാക്കിയതിനെതിരേ എം.എൽ.എമാരായ അഡ്വ. ടി. സിദ്ധീഖ്, ഐ.സി ബാലകൃഷ്ണൻ എന്നിവർ രംഗത്തെത്തി. യോഗത്തിൽ എം.എൽ.എമാർക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു. ഇക്കാര്യത്തിൽ ജില്ലാ കലക്ടറാണ് മറുപടി പറയേണ്ടതെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ കലക്ടറേറ്റിൽനിന്നും ജനപ്രതിനിധികളുടെ മീറ്റിങ് ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് ഇ മെയിൽ സന്ദേശമയച്ചിട്ടും മന്ത്രിയുടെ ഓഫിസ് മറുപടി നൽകിയില്ലെന്നും എം.എൽ.എമാർ കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago