ഇന്ത്യയുടെ കൊവിഡ് സാഹചര്യം വളരെ ആശങ്കപ്പെടുത്തുന്നത്: ലോകാരോഗ്യ സംഘടന
ജനീവ: ഇന്ത്യയിലെ കൊവിഡ് സാഹചര്യം വളരെ ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ്. കൊവിഡ് തരംഗത്തില്‍ മരണനിരക്ക് ആദ്യത്തേതിനെ അപേക്ഷിച്ച് ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി സംസ്ഥാനങ്ങളില്‍ മരണനിരക്കും രോഗികളുടെ എണ്ണവും ആശങ്കാജനകമാകുംവിധം ഉയരുകയാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, മൊബൈല്‍ ഫീല്‍ഡ് ആശുപത്രി ടെന്റ്, മാസ്‌ക്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ലോകാരോഗ്യ സംഘടന ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയെ പിന്തുണക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന തലവന്‍ വ്യക്തമാക്കി.
അടിയന്തരാവസ്ഥ പോലുള്ള സാഹചര്യം ഇന്ത്യയില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന് ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി.നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കംമ്പോഡിയ, തായ്‌ലാന്‍ഡ്, ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതിയ കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘനട നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്‌സിന്‍ വിതരണം ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നുവെന്നും പൊതുജനാരോഗ്യ നടപടികളും വാക്‌സിനേഷനും സംയോജിപ്പിച്ച് ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിതെന്നും ടെഡ്രോസ് അഥനോം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."