HOME
DETAILS

തുല്യവേതനം, മാന്യമായ പെരുമാറ്റം, മദ്യവും മയക്കുമരുന്നും പാടില്;ല ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നിയമമാക്കാൻ സർക്കാർ

  
backup
May 05 2022 | 03:05 AM

%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e0%b4%af%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%af-%e0%b4%aa%e0%b5%86%e0%b4%b0


റിപ്പോർട്ട് പുറത്തുവിടില്ലെന്ന് ആവർത്തിച്ച് മന്ത്രി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുമായും അവരുടെ തൊഴിൽ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്താൻ നിയോഗിച്ചിരുന്ന ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടാതെ ചില നിർദേശങ്ങൾ മാത്രം നിയമമാക്കാൻ സർക്കാർ. ഇന്നലെ സിനിമ മേഖലയിലെ സംഘടനകളുമായും വനിതാ കുട്ടായ്മയായ ഡബ്ല്യു.സി.സിയുമായും നടത്തിയ യോഗത്തിൽ സർക്കാർ കരട് അവതരിപ്പിച്ചു. എന്നാൽ സിനിമാ സംഘടനകൾ കരട് പൂർണമായും അംഗീകരിക്കാൻ കഴിയില്ലെന്ന് നിലപാട് അറിയിച്ചതിനെ തുടർന്ന് സംഘടനകളുമായി ചർച്ച ചെയ്ത് അഭിപ്രായങ്ങൾ കേൾക്കാനായി വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, നടൻ മധുപാൽ, നിയമ സെക്രട്ടറി എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു.


സിനിമാ പ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിൽ മദ്യവും മയക്കുമരുന്നും പാടില്ല, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ ഷൂട്ടിങ് സ്ഥലത്ത് നിയമിക്കരുത്, സിനിമയിൽ തുല്യവേതനം ഉറപ്പാക്കണം, എഴുതിത്തയാറാക്കിയ കരാർ നിർബന്ധമാക്കണം, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കരുത്, സമൂഹമാധ്യമങ്ങളിലൂടെയുള്ള ഓഡിഷനു നിയന്ത്രണം വേണം തുടങ്ങിയ നിർദേശങ്ങൾ നിയമമാക്കാനുള്ള കരടാണ് ഇന്നലെ മന്ത്രി സജി ചെറിയാൻ യോഗത്തിൽ അവതരിപ്പിച്ചത്.


സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കും, ബന്ധപ്പെട്ട സംഘടനയിൽ റജിസ്റ്റർ ചെയ്ത നിർമാതാവിനു മാത്രമേ ഇതിന് അധികാരമുണ്ടാകാവൂ. സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം തടയാൻ നടപടി സ്വീകരിക്കണം. സിനിമാ മേഖലയിലെ സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെയും ഫാൻസ് ക്ലബുകളിലൂടെയും മറ്റു തരത്തിലും അവഹേളിക്കുന്നത് തടയാൻ നടപടി വേണം. എന്തെങ്കിലും കാരണത്താൽ ഒരാളെ സിനിമാ ജോലിയിൽനിന്ന് വിലക്കുന്നത് തടയണം. അസി.പ്രൊഡ്യൂസർമാർക്കു മിനിമം വേതനം ഉറപ്പാക്കണം. സിനിമകൾക്കായി ലോണുകൾ അനുവദിക്കാൻ ഏക ജാലക സംവിധാനം നടപ്പിലാക്കണം. ജുഡീഷ്യൽ ട്രൈബ്യൂണൽ രൂപീകരിക്കണം. മികച്ച വനിതാ പ്രൊഡ്യൂസർക്ക് അവാർഡ് നൽകണം. ശക്തമായ പരാതി പരിഹാര സംവിധാനം കൊണ്ടുവരണം. ഫിലിം പഠന കേന്ദ്രങ്ങളിൽ സ്ത്രീകൾക്കു സീറ്റ് സംവരണം നടപ്പിലാക്കണം. ടെക്‌നീഷ്യനായി കൂടുതൽ അവസരങ്ങൾ സ്ത്രീകൾക്കുണ്ടാകണമെന്നും സിനിമ മേഖലയിൽ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്നും ഹേമ കമ്മിറ്റി ശുപാർശ പ്രകാരം തയാറാക്കിയ കരടിൽ പറയുന്നു.


ഇപ്പോഴത്തെ കരട് റിപ്പോർട്ട് പൂർണതയിലെത്തിച്ച് നിയമവകുപ്പും മന്ത്രിസഭയും പരിശോധിച്ച് നിയമമാക്കാനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു നിയമനിർമാണം നടത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ യോഗം വിളിച്ചത്. യോഗത്തിൽ അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യു.സി.സി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവൻ സംഘടനകളും പങ്കെടുത്തു. വനിതാ കമ്മിഷൻ അധ്യക്ഷ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ രജ്ഞിത്ത്, വൈസ് ചെയർമാൻ പ്രേം കുമാർ, നടൻ മധുപാൽ തുടങ്ങി ഉേദ്യാഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago