HOME
DETAILS
MAL
ബോളിവുഡ് ഫ്യൂഷനും ഖവാലിയുമൊക്കെ ആസ്വദിക്കാൻ ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇൻ കുവൈത്ത്'; ഇപ്പോൾ രജിസ്റ്റർ ചെയ്യാം
backup
March 15 2023 | 13:03 PM
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇൻ കുവൈത്ത്’ എന്ന പേരിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. മാർച്ച് 17, വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 7:30 വരെ സാൽമിയയിലെ അബ്ദുൾഹുസൈൻ അബ്ദുൾരിദ തിയേറ്ററിലാണ് ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇൻ കുവൈത്ത്’ നടക്കുക.
അനിരുദ്ധ് വർമ്മ കളക്ടീവിന്റെ ബോളിവുഡ് ഫ്യൂഷൻ, ഖുത്ബി ബ്രദേഴ്‌സിന്റെ ഖവാലി, ഹസൻ ഖാന്റെയും ടീമിന്റെയും രാജസ്ഥാനി ഫോക്ക് എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രശസ്ത സാംസ്‌കാരിക ട്രൂപ്പുകൾ വിവിധ ഇന്ത്യൻ സാംസ്‌കാരിക പ്രകടനങ്ങൾ അവതരിപ്പിക്കും.
രജിസ്ട്രേഷൻ വഴിയാണ് ഇവന്റിലേക്കുള്ള പ്രവേശനം. https://t.co/CWY9EqZ0x6 എന്ന ലിങ്ക് വഴി താൽപ്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."