HOME
DETAILS
MAL
ഇടുക്കിയില്‍ ഇന്നു രാത്രിയാത്രാ നിരോധം
backup
May 15 2021 | 11:05 AM
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇന്ന് വൈകിട്ട് ഏഴു മണി മുതല്‍ നാളെ രാവിലെ ഏഴുമണിവരെ യാത്രാ നിരോധനം. കനത്ത മഴയും കാറ്റും തുടരുന്നതിനാലാണ് ജില്ലാ കലക്ടര്‍ യാത്രാനിരോധനം പ്രഖ്യാപിച്ചത്.
ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. മൂന്നാര്വട്ടവട റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. അടിമാലി മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഇവിടെ പൊലിസ് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിട്ടിരുന്നത്. അടിമാലി കല്ലാര്‍ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകള്‍ തുറന്നിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."