ടൗട്ടേ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 56 ക്യാംപുകള്‍ തുറന്നു: നിരവധിആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 56ക്യാംപുകള്‍ തുറന്നു.ക്യാംപുകള്‍ക്കായി 3071 കെട്ടിടങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. 371 കുടുംബങ്ങളിലെ 1405 ആള്‍ക്കാരെ മാറ്റി പാര്‍പ്പിച്ചു.
എറണാകുളത്ത് 15 ക്യാംപുകളും , തിരുവനന്തപുരത്ത് 14 ക്യാംപുകളും ആണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ എറണാകുളത്ത് റെഡ് അലര്‍ട്ടും, തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍ സജ്ജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തീരദേശത്തും മലയോരത്തും താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ തീരദേശമേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."