HOME
DETAILS
MAL
നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: കര്‍ശന നിയന്ത്രണം, ജില്ലാ അതിര്‍ത്തി അടയ്ക്കും,10,000 പൊലിസുകാരെ നിയോഗിച്ചു
backup
May 15 2021 | 12:05 PM
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. തിരുവനന്തപുരം,എറണാകുളം,മലപ്പുറം,തൃശൂര്‍ എന്നീ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. മറ്റ് ജില്ലകളില്‍ ലോക്ക്ഡൗണ്‍ തുടരും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.രോഗനിയന്ത്രണത്തിനുള്ള ഏറ്റവും കർശന മാർഗമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
- ജില്ല അതിര്‍ത്തികള്‍ അടയ്ക്കും.തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. അകത്തേയക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിർത്തി ബാക്കി റോഡുകളും അടയ്ക്കും.
- കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കർശന ശിക്ഷയുണ്ടാവും. ഇത്തരം പ്രദേശങ്ങൾ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉറപ്പാക്കും.
- അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി 10,000 പൊലിസുകാരെ വിന്യസിച്ചു.
- ജിയോഫെൻസിംഗ്, ഡ്രോൺ നിരീക്ഷണം നടത്തും
- ക്വാറൻ്റൈൻ ലംഘിക്കുന്നവർക്കും അതിനെ സഹായിക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാവും
- മരുന്ന്കടകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കും
- പത്രം,പാല്‍ എന്നിവ ആറ് മണിക്ക് മുന്‍പായി വീടുകളില്‍ എത്തിക്കണം.
- ബേക്കറി,പലവ്യഞ്ജന കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
- .വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും പ്ലംബർമാർക്കും ഇലക്ട്രീഷ്യൻമാർക്കും പാസ് വാങ്ങി ജോലിക്ക് പോകാം
- വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതിയുണ്ട്.
- ബാങ്കുകള്‍ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. സഹകരണ ബാങ്കുകള്‍ക്ക് തിങ്കള്‍,വ്യാഴം എന്നീ ദിവസങ്ങളിലും പ്രവര്‍ത്തിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."