26ാമത് അഖിലേന്ത്യാ ഫോറസ്റ്റ് സ്‌പോര്‍ട്‌സ് മീറ്റ് :കേരളത്തിന് മൂന്നാം സ്ഥാനം
ഹരിയാന: പഞ്ച്ഗുളയില്‍ മാര്‍ച്ച് 10 മുതല്‍ നടന്നു വന്ന ചതുര്‍ദിന അഖിലേന്ത്യാ ഫോറസ്റ്റ് സ്‌പോര്‍ട്‌സ് മീറ്റില്‍ കേരളം മൂന്നാമതെത്തി. ട്രാക്ക്, ഫീല്‍ഡ്, അമ്പെയ്ത്ത്, റൈഫിള്‍ ഷൂട്ടിംഗ്, അത്‌ലറ്റിക്‌സ്, പവ്വര്‍ ലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്, നീന്തല്‍, ഇന്‍ഡോര്‍ ഡെയിസുകളില്‍ ഉള്‍പ്പെടെ സ്ത്രീപുരുഷ ഭേദമെന്യേയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കുറി മൂന്നാം തവണയും ആതിഥേയരായ ഹരിയാനയില്‍ലെ പഞ്ച്ഗുള താവു ദേവിലാല്‍ സ്റ്റേഡിയം സെക്ടര്‍ മൂന്ന്, അംബാല സ്റ്റേഡിയം എന്നിവയിലുള്‍പ്പെടെ നടന്ന 26ാമത് അഖിലേന്ത്യാ ഫോറസ്റ്റ് സ്‌പോര്‍ട്‌സ് മീറ്റില്‍ 34 സ്വര്‍ണ്ണം, 49 വെള്ളി, 34 വെങ്കലം, 21 നാലാം സ്ഥാനം എന്നതുള്‍പ്പെടെ 117 മെഡലുകളോടെ 379 പോയിന്റുകള്‍ നേടിയാണ് കേരളം അഖിലേന്ത്യാ തലത്തില്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹമായത്. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം, നാലാം സ്ഥാനം എന്നിവകളില്‍ യഥാക്രമം അഞ്ച്, മൂന്ന്, രണ്ട്, ഒന്ന് പോയിന്റുകള്‍ വീതവും ടീം ഇനങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം, നാലാം സ്ഥാനം എന്നിവകളില്‍ ഇത് യഥാക്രമം 10, ആറ്, നാല്, രണ്ട് പോയിന്റുകള്‍ വീതവുമാണ് കേരളം കരസ്ഥമാക്കിയത്.
വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങളുള്‍പ്പെടെ പങ്കെടുത്ത കായിക മാമാങ്കത്തില്‍ 34 വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങളിലായി 258 മത്സരങ്ങളില്‍ 500 വനിതകളുള്‍പ്പെടെ ഏകദേശം 2500ഓളം പേര്‍ മാറ്റുരച്ചു.1993ല്‍ ഹൈദരാബാദിലാണ് പ്രഥമ അഖിലേന്ത്യാ ഫോറസ്റ്റ് സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചത്. 2003പത്താമത് അഖിലേന്ത്യാ ഫോറസ്റ്റ് സ്‌പോര്‍ട്‌സ് മീറ്റിനും 2013ല്‍ 13ാമത് അഖിലേന്ത്യാ ഫോറസ്റ്റ് സ്‌പോര്‍ട്‌സ് മീറ്റിനും ഹരിയാന വേദിയായിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."