നഴ്സുമാര്‍ക്കെതിരേ വിദ്വേഷ പ്രസ്താവന: ദുര്‍ഗാ ദാസിനെ മലയാളം മിഷനില്‍ നിന്നു പുറത്താക്കി
തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷ പ്രസ്താവന നടത്തി വിവാദത്തിലായ ദുര്‍ഗാ ദാസിനെ മലയാളം മിഷന് ഖത്തര്‍ മേഖലാ കോര്‍ഡിനേറ്റര്‍ പദവിയില്‍നിന്ന് നീക്കിയതായി മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലാണ് ഗള്‍ഫ് രാജ്യങ്ങളേയും നഴ്സുമാരേയും അപമാനിച്ച് ദുര്‍ഗാദാസ് രംഗത്തെത്തിയത്. നഴ്സുമാരെ ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ലൈംഗിക സേവക്കാണെന്നും ഇതു തടയുന്നതിന് നാട്ടില്‍നിന്ന് ഹിന്ദുമഹാസമ്മേളന സംഘാടകര്‍ക്ക് എന്തു ചെയ്യാനാകുമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം.
ദുര്‍ഗാ ദാസിന്റെ പ്രസ്താവനക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് മലയാളം മിഷന് നടപടി. ഇന്നു മുതല്‍ മലയാളം മിഷന് ഖത്തര്‍ മേഖലാ കോര്‍ഡിനേറ്റര്‍ എന്ന നിലയിലുള്ള എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാക്കിയതായും മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."