മോദി ഉദ്‌ഘാടനം ചെയ്‌ത ബെംഗളുരു - മൈസുരു എക്സ്പ്രസ് വേയിൽ കുഴികൾ; പ്രതിഷേധവുമായി കോൺഗ്രസും നാട്ടുകാരും
മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ സന്നാഹവുമായി ഉദ്‌ഘാടനം ചെയ്‌ത ബെംഗളുരു - മൈസുരു എക്സ്പ്രസ് വേയിൽ ഒരാഴ്ച പിന്നിടുന്നതിന് മുമ്പേ കുഴികൾ രൂപപ്പെട്ടു. ബെംഗളുരു - രാമനഗര അതിർത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികൾ രൂപപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ധൃതി പിടിച്ച് എക്സ്പ്രസ്സ് വേയുടെ ഉദ്‌ഘാടനം നടത്തിയത്. ഇതാണ് കുഴികൾ രൂപപ്പെടാൻ കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. കുഴികൾ രൂപപ്പെട്ട ബാരിക്കേഡുകൾ വച്ച് കെട്ടിയടച്ചിരിക്കുകയാണ്. ബാരിക്കേഡ് മൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഇതിനിടെ ഇന്നലെ ഈ എക്സ്പ്രസ് വേയിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകരും പ്രദേശവാസികളും ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. സർവീസ് റോഡുകളും അണ്ടർ പാസുകളും അടക്കമുള്ള പൂർത്തിയാകാതെയാണ് ടോൾ പിരിവ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."