തൃക്കാക്കരയില്‍ സി.പി.എം സ്ഥാനാര്‍ഥിയെ മരവിപ്പിച്ച് കര്‍ദിനാളിന്റെ നോമിനിയെ സ്ഥാനാര്‍ഥിയാക്കി; വിവാദം
കൊച്ചി: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പില്‍ സി.പി.എം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെ അങ്കമാലി അതിരൂപതയില്‍ നിന്ന് കടുത്ത വിമര്‍ശനം. ഇടതു സഹയാത്രികനായ ഡോ.ജോ ജോസഫിനെതിരെയാണ് സഭയുടെ സുതാര്യസമിതി രംഗത്തെത്തിയിരിക്കുന്നത്. സഭാ സമിതി പ്രതിനിധി ഷൈജു ആന്റണി ഇക്കാര്യം ചാനല്‍ ചര്‍ച്ചയിലും വ്യക്തമാക്കി.
ജോ ജോസഫ് കര്‍ദിനാളിന്റെ നോമിനിയാണെന്നും ഫാദര്‍ പൂതവേലിയുടെ തോഴനാണെന്നും സര്‍വോപരി പാലാക്കാരന്‍ ജോജോസഫിന് എറണാകുളം, അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ വോട്ട് പ്രതീക്ഷിക്കരുതെന്നുമാണ് ഇദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്ററില്‍ പറയുന്നത്. എറണാകുളം അങ്കമാലി അതിരൂപതയില്‍ അഞ്ചുലക്ഷത്തോളം ജനസംഖ്യയുണ്ടെന്നും ഇവരില്‍ നിന്നുള്ള വോട്ടുകള്‍ സി.പി.എം പ്രതീക്ഷിക്കരുതെന്നുമാണ് മുന്നറിയിപ്പ്.
താന്‍ സഭയുടെ സ്ഥാനാര്‍ഥിയല്ലെന്ന് പ്രഖ്യാപിച്ചത് ജോ ജോസഫ് തന്നെയായിരുന്നു.
എന്നാല്‍ കര്‍ദിനാളിനുവേണ്ടി നേരത്തെ തീരുമാനിച്ച അഡ്വ.അരുണ്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം മരവിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ജോജോസഫിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പേയ്‌മെന്റ് സീറ്റാണെന്നും നേരത്തെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. അദ്ദേഹത്തിനുവേണ്ടി ചുവരെഴുത്തു നടത്തി. ചാനലിലിലേക്ക് പ്രൊഫൈല്‍ അയച്ചുകൊടുത്തു വാര്‍ത്ത വരുത്തുകയും ചെയ്ത ശേഷമാണ് സി.പി.എം സ്ഥാനാര്‍ഥിയെ മാറ്റിയതെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ആരോപണം. അതിനുശേഷം മാധ്യമങ്ങളെ പഴിക്കുകയായിരുന്നു സി.പി.എം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."