HOME
DETAILS

വർഗീയ വിഭജനത്തിന്റെ നുണക്കഥകൾ

  
backup
May 05 2022 | 19:05 PM

article-896345963846-2

പ്രൊഫ. റോണി കെ. ബേബി

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് അപഗ്രഥിക്കുമ്പോൾ വർഗീയത നമ്മുടെ സമൂഹത്തെ വല്ലാതെ ബാധിച്ചിരിക്കുന്നുവെന്നു ദുഃഖത്തോടെ പറയേണ്ടിയിരിക്കുന്നു. മതമൈത്രിക്കും മതേതരത്വത്തിനും പേരുകേട്ട സംസ്ഥാനം അതിവേഗം വർഗീയശക്തികളുടെ പിടിയിലമരുകയാണ്. അത്രമേൽ അസഹിഷ്ണുത നിറഞ്ഞ ഒരു കറുത്ത കാലത്തിലേക്ക്, ഫാസിസ പ്രവണതകളിലേക്ക് ദൈവത്തിന്റെ സ്വന്തം നാട് കടന്നിരിക്കുന്നു എന്നതാണ് വർഗീയവിദ്വേഷം പുലമ്പുന്ന പി.സി ജോർജ് അടക്കമുള്ള ഉത്തരവാദപ്പെട്ടവരുടെ പ്രതികരണങ്ങളിൽനിന്ന് വായിച്ചെടുക്കേണ്ടത്. പ്രശസ്തിക്കും മാധ്യമശ്രദ്ധയ്ക്കും വേണ്ടി വിറ്റഴിക്കപ്പെടാവുന്ന ഏറ്റവും ആകർഷകമായ ഉൽപന്നം വർഗീയതയായി മാറിയിരിക്കുന്നു. രാഷ്ട്രീയത്തിൽനിന്ന് അപ്രത്യക്ഷമാവുമ്പോൾ പ്രസക്തി നേടുന്നതിനും സ്വന്തം കാര്യലാഭത്തിനും വേണ്ടി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധം വർഗീയതയാണെന്നാണ് പി.സി ജോർജിന്റെ പ്രസംഗം ഓർമിപ്പിക്കുന്നത്.


പ്രവീൺ തൊഗാഡിയയെയും ആചാര്യ ഗിരിരാജ കിഷോറിനെയും ഉമാ ഭാരതിയെയും പ്രജ്ഞാ സിങ് താക്കൂറിനെയും പോലെയുള്ള തീവ്ര വർഗീയവാദികളെയൊക്കെ കടത്തിവെട്ടുന്ന വിഷം പി.സി ജോർജ് തുപ്പുമ്പോൾ അതിനെതിരേ ശക്തമായി പ്രതികരിക്കാനും തിരുത്താനുമുള്ള ഉത്തരവാദിത്വം കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിനുണ്ട്. കേരളത്തെ മറ്റൊരു ഗുജറാത്തോ, യു.പിയോ ആകാൻ അനുവദിക്കില്ല എന്ന ഇച്ഛാശക്തിയോടെയുള്ള ഉറച്ച പ്രഖ്യാപനങ്ങൾ മതേതരസമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച പഴയ കേരളത്തിലേക്ക് നമ്മുടെ നാടിനെ പറിച്ചുനടാൻ ശ്രമിക്കുന്ന വർഗീയ കോമരങ്ങളെ ഒറ്റപ്പെടുത്തണം. എല്ലാത്തരം വർഗീയതകളെയും എതിർക്കുന്ന ശക്തമായ നിലപാടുകൾ കേരളത്തിലെ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. ദൗർഭാഗ്യവശാൽ അത്തരം ഉറച്ച നിലപാടുകൾ ഉണ്ടാവാതെ പോകുന്നതാണ് പി.സി ജോർജിനെപ്പോലെയുള്ള വർഗീയവാദികൾക്ക് വളമാകുന്നത്.


വർഗീയതയ്ക്കെതിരായ പ്രതിരോധം തീർക്കുന്നതിന് പൊതുസമൂഹത്തെ ബോധവൽക്കരിക്കുകയും സജ്ജരാക്കുകയും ചെയ്യേണ്ട സാംസ്‌കാരിക നായകന്മാർക്കിടയിൽ വല്ലാത്തൊരു 'അൾഷിമേഴ്‌സ്' ബാധിച്ചിരിക്കുന്നു എന്നത് വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. വർഗീയത പോലെയുള്ള സാമൂഹിക തിന്മകൾക്കെതിരേ ഏറ്റവും ശക്തമായി പ്രതികരിക്കേണ്ടത് സാംസ്‌കാരിക നായകന്മാരാണ്. സമൂഹത്തെ നയിക്കേണ്ടതും സമൂഹത്തിന് ദിശ നിർണയിക്കേണ്ടതും അവരാണ്. പക്ഷേ, അവരൊക്കെ കുറ്റകരമായ മൗനത്തിലാണ്. 'ഒരു തികഞ്ഞ മതേതരവാദി ആകാനാണ് രാജ്യത്തെ ഭരണഘടന എന്നോട് ആവശ്യപ്പെടുന്നത്. അവസാന ശ്വാസംവരെ ഞാൻ അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും'. വർഗീയവാദികളാൽ അരുംകൊല ചെയ്യപ്പെട്ട പ്രശസ്ത എഴുത്തുകാരി ഗൗരി ലങ്കേഷ് വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത് സാന്ദർഭികമായി ഇവിടെ ഓർത്തെടുക്കാം. പി.സി ജോർജിനെപ്പോലെയുള്ള വർഗീയവാദികളെ ഒറ്റപ്പെടുത്താൻ ഇതുപോലെയുള്ള കൃത്യമായ നിലപാടുകളാണ് ഇന്ന് കേരളത്തിന് ആവശ്യം.


സംസ്ഥാനത്ത് സമീപകാലത്ത് ശക്തിപ്പെട്ട കൊടിയ വർഗീയതയുടെ ഉദാഹരണമാണ് മതങ്ങളെ തമ്മിൽ തെറ്റിച്ച് വെറുപ്പു പടർത്താനും ജനങ്ങൾക്കിടയിൽ വിദ്വേഷം ഉണ്ടാക്കാനും വേണ്ടിയുള്ള പി.സി ജോർജിന്റെ പരാമർശങ്ങൾ. സ്വന്തം രാഷ്ട്രീയലാഭം മാത്രമേ അദ്ദേഹത്തിന്റെ ഈ പ്രസ്താവനകൾക്കു പിന്നിലുള്ളൂ എന്ന് പറഞ്ഞൊഴിയാൻ കഴിയില്ല. വർഗീയ സംഘർഷങ്ങളിലൂടെ മുസ്‌ലിമേതര വിഭാഗങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന ധ്രുവീകരണംവഴി സംഘ രാഷ്ട്രീയം വളർന്ന് രാജ്യത്ത് അധികാരത്തിലെത്തിയത് കേരളത്തിലും ആവർത്തിക്കാനുള്ള സംഘ്പരിവാർ അജണ്ടക്ക് വളരെ ബോധപൂർവം ജോർജ് നിന്നുകൊടുക്കുകയാണ്. 2010 മുതലാണ് ഗുജറാത്ത് മോഡൽ വർഗീയവിഭജനം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സംഘ്പരിവാർ സംഘടനകളിലൂടെ ആർ.എസ്.എസ് നേതൃത്വം തുടങ്ങിയത്. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഈ വർഗീയവിഭജനം വളരെ വിജയകരമായി നടത്തിക്കഴിഞ്ഞിരിക്കുന്നു. സംഘ്പരിവാറിന് അധികാരത്തിലേക്ക് എത്താനുള്ള കുറുക്കുവഴിയാണ് വർഗീയ വിഭജനത്തിന്റെ ഈ ഗുജറാത്ത് മോഡൽ. ഇപ്പോൾ കർണാടകയിലും ഇതു നടപ്പാക്കിക്കൊണ്ടിരിക്കുന്നു.


ഇതര മതവിഭാഗങ്ങളെക്കുറിച്ച് ബോധപൂർവം സൃഷ്ടിച്ചെടുക്കുന്ന ഭീതിപടർത്തുന്ന നുണക്കഥകളിലാണ് വർഗീയവാദികളുടെ വെള്ളവും വളവുമുള്ളത്. പരസ്പരം ഭീതി, വിശ്വാസമില്ലായ്മ, സംശയം, അസഹിഷ്ണുത, സങ്കുചിതത്വം തുടങ്ങിയവയിലൂടെ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം. ഭക്ഷണവും വസ്ത്രവും ജീവിതരീതികളുമെല്ലാം തരാതരം ഈ വർഗീയ ചേരിതിരിവിന് ഉപയോഗിക്കുന്നു. കേരളത്തിൽ സമീപകാലത്തുണ്ടായ വിവാദങ്ങളുടെയെല്ലാം പിന്നിൽ വളരെ ആസൂത്രിതമായി അണിയിച്ചൊരുക്കിയ ഇത്തരം നുണക്കഥകൾ കാണാം.


സമൂഹത്തിൽ വളരെ കുറച്ചുപേരെങ്കിലും ഇത്തരം യാഥാർഥ്യവുമായി പുലബന്ധംപോലുമില്ലാത്ത നുണക്കഥകൾ വിശ്വസിക്കുകയും അതിന്റെ പ്രചാരകരായി മാറുകയും ചെയ്യുന്നിടത്താണ് ഇവരുടെ വിജയം. സമൂഹമാധ്യമങ്ങൾക്ക് വലിയ പ്രാധാന്യമുള്ള ഇക്കാലത്ത് ഇത്തരം നുണക്കഥകൾ കാട്ടുതീപോലെ പ്രചരിപ്പിക്കുന്നതിന് യാതൊരുവിധ പരിമിതികളുമില്ല. വർഷങ്ങളായി സംഘ്പരിവാർ സംഘടനകൾ കേരളത്തിൽ ചേരിതിരിവിന് ഉപയോഗിക്കുന്ന നുണക്കഥകൾ അവരുടെ വേദിയിൽനിന്ന് ഉറക്കെപ്പറയുകയാണ് ജോർജ് ചെയ്തത്. ബുദ്ധിയുടെയും യുക്തിയുടെയും ബോധത്തിന്റെ തന്നെയും അതിരുകൾ ലംഘിക്കുന്ന ഈ നുണക്കഥകളിൽ കേരളത്തെ വിഷലിപ്തമാക്കാനാണ് ഇവർ ശ്രമിക്കുന്നത്.
ഒരു ബഹുമത സമൂഹത്തിൽ സമാധാനപരമായ സഹവർത്തിത്വം ആഗ്രഹിക്കുന്നവരെല്ലാം ഈ വർഗീയതയെ എതിർക്കുന്നതിന് ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ട്. നമ്മുടെ നിശബ്ദതയാണ് ഇവരുടെ ആയുധമെന്ന് തിരിച്ചറിയണം. മതനിരപേക്ഷത എന്നത് ഏറ്റവും അപകടം പിടിച്ച വാക്കായി മാറുന്ന കാലത്ത് വ്യക്തിപരമായി എന്തു നഷ്ടമുണ്ടായാലും അവസാനശ്വാസം വരെ തികഞ്ഞ മതേതരവാദിയായിരിക്കുമെന്ന പ്രതിജ്ഞ എടുക്കണം. പോയകാല നേതാക്കൾ കൈമാറിത്തന്ന കേരളത്തിനു മതനിരപേക്ഷതയുടെ മഹിതമായ ഒരു പാരമ്പര്യമുണ്ട്. സാമുദായിക നവീകരണ പ്രസ്ഥാനങ്ങളും സാമൂഹ്യ പരിഷ്‌കർത്താക്കളും സൃഷ്ടിച്ച നവോഥാന പാരമ്പര്യമാണ് കേരളത്തിൽ മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ സൃഷ്ടിച്ചത്. അതിനെതിരായ ഭീഷണി ഭൂരിപക്ഷ വർഗീയതയിൽനിന്ന് ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. സ്വാഭാവികമായും അതിന്റെ പ്രതിഫലനം ന്യൂനപക്ഷ വർഗീയതയിലും ഉണ്ടാവുന്നു.


മതവും വർഗീയതയും രണ്ടാണ്. മതസ്വത്വത്തെ ഉപയോഗിക്കുകയാണ് വർഗീയത ചെയ്യുന്നത്. മതനിരപേക്ഷത ഒരിക്കലും മതത്തിനെതിരല്ല. മതം ഒരു രാഷ്ട്രീയത്തിലും ഇടപെടരുതെന്നതാണ് മതനിരപേക്ഷതകൊണ്ട് അർഥമാക്കുന്നത്. അതുതന്നെയാണ് ഇന്ത്യൻ ഭരണഘടനയും വിഭാവനംചെയ്യുന്നത്. കേരളത്തിന്റെ മതനിരപേക്ഷവും രാഷ്ട്രീയവുമായ പാരമ്പര്യം വീണ്ടെടുക്കണം. അതിനെ തകർക്കുന്ന വർഗീയശക്തികളെ ചെറുക്കണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വർഗീയതയ്ക്കെതിരായ പോരാട്ടത്തിന് വൈകിയിരിക്കുന്നു എന്ന ഓർമപ്പെടുത്തലാണ് ആവർത്തിക്കുന്ന ഇത്തരം വിവാദങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago
No Image

പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

uae
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

Kerala
  •  a month ago
No Image

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

Kerala
  •  a month ago
No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago