HOME
DETAILS
MAL
അടുത്തത് ഞാനെന്ന ഭീതിയോടെ...
backup
May 16 2021 | 04:05 AM
ഗസ്സ സിറ്റി: ഗസ്സയിലെ ജനങ്ങള്‍ ഓരോ രാത്രിയും അടുത്തത് ഞാനാണെന്ന ഭീതിയോടെയാണ് കഴിയുന്നതെന്ന പ്രദേശവാസിയായ ഈമാന്‍ ബഷര്‍ എന്ന യുവതിയുടെ ട്വീറ്റ് യു.എസ് ജനപ്രതിനിധിസഭയിലും മുഴങ്ങി.
ഫലസ്തീന്‍ വംശജയായ കോണ്‍ഗ്രസ് അംഗം റാഷിദ തുലൈബാണ് ഇവരുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. താങ്കളുടെ വാക്കുകള്‍ കരുത്തുറ്റതാണെന്നും ഞങ്ങള്‍ താങ്കള്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടെന്നും റാഷിദ മറുപടി നല്‍കി. യു.എസ് ജനപ്രതിനിധിസഭയില്‍ ഈമാനിന്റെ ട്വീറ്റ് റാഷിദ അവതരിപ്പിച്ചു. പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് പറയുന്നതെങ്കിലും കോണ്‍ഗ്രസ് അംഗങ്ങളില്‍ പലരും ഇസ്‌റാഈലി ആക്രമണത്തെ എതിര്‍ത്തു.
ഞങ്ങളുടെ വാക്കുകള്‍ക്ക് അവരുടെ ആയുധങ്ങളെക്കാള്‍ കരുത്തുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്റെ മക്കളുടെ കരച്ചില്‍ ലോകമെങ്ങും മുഴങ്ങുന്നുണ്ടെന്ന് എനിക്കറിയാം. ഫലസ്തീനികള്‍ അതിജീവിക്കുക തന്നെ ചെയ്യും- ഈമാന്‍ ബഷര്‍ വീണ്ടും ട്വീറ്റി.ഫലസ്തീനികള്‍ക്ക് മുന്നില്‍ രണ്ടിലൊന്ന് തെരഞ്ഞെടുക്കുകയേ വഴിയുള്ളൂ. ഒന്നുകില്‍ എല്ലാവരും ഒരു റൂമില്‍ കഴിയുക. ബോംബ് വര്‍ഷത്തില്‍ ഒന്നിച്ചു രക്തസാക്ഷികളാകാം. അല്ലെങ്കില്‍ ഓരോരുത്തരും ഓരോ റൂമില്‍. അപ്പോള്‍ ഒരാള്‍ക്കെങ്കിലും അതിജീവിക്കാം. ഇതല്ലാതെ ഒരു അഭയസ്ഥാനമില്ലാത്ത അവസ്ഥയാണ് ഫലസ്തീനികളുടേതെന്ന് റാഷിദ തുലൈബ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."